ഹൈദരബാദ്: മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പര്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍. വിവിധ ക്ലബുകള്‍ക്കായി 463 മത്സരങ്ങള്‍ കളിച്ച ഹൂപ്പര്‍ 203 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ് ടീം നോര്‍വിച്ച് സിറ്റി ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് വേണ്ടി കളിച്ച് പരിചയമുള്ള മുന്നേറ്റ താരമാണ് ഹൂപ്പര്‍. ബ്ലാസ്റ്റേഴ്‌സ് വിട്ട ഓഗ്‌ബെച്ചെക്ക് പകരക്കാരനായാവും ഹൂപ്പര്‍ കളിക്കുക.
-
#SuperHooper his goals are gonna find you
— K e r a l a B l a s t e r s F C (@KeralaBlasters) October 5, 2020 " class="align-text-top noRightClick twitterSection" data="
He's our number 9
He is going to shine
Blasting shots across the line 🎶🎶@HOOP588 is officially a Blaster! 🤩#YennumYellow #SuperHooper #SwagathamHooper pic.twitter.com/Uyb2MYoocW
">#SuperHooper his goals are gonna find you
— K e r a l a B l a s t e r s F C (@KeralaBlasters) October 5, 2020
He's our number 9
He is going to shine
Blasting shots across the line 🎶🎶@HOOP588 is officially a Blaster! 🤩#YennumYellow #SuperHooper #SwagathamHooper pic.twitter.com/Uyb2MYoocW#SuperHooper his goals are gonna find you
— K e r a l a B l a s t e r s F C (@KeralaBlasters) October 5, 2020
He's our number 9
He is going to shine
Blasting shots across the line 🎶🎶@HOOP588 is officially a Blaster! 🤩#YennumYellow #SuperHooper #SwagathamHooper pic.twitter.com/Uyb2MYoocW
നോര്‍വിച്ച് സിറ്റിക്ക് വേണ്ടി മൂന്ന് സീസണുകളില്‍ കളിച്ച ഹൂപ്പര്‍ 70 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകള്‍ അക്കൗണ്ടില്‍ ചേര്‍ത്തു. 2013 മുതല്‍ 2016 വരെയാണ് ഹൂപ്പര്‍ നോര്‍വിച്ച് സിറ്റിയുടെ ഭാഗമായിരുന്നത്. ഹൂപ്പര്‍ കൂടി ഭാഗമാകുന്നതോടെ ശക്തമായ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. നേരത്തെ സ്‌പാനിഷ് മധ്യനിര താരം വിന്‍സെന്‍റ് ഗോമസും ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നിരുന്നു.
നവംബര്‍ മുതല്‍ ഗോവയില്‍ വെച്ചാണ് ഇത്തവണ ഐഎസ്‌എല്‍ മത്സരങ്ങള്‍ നടക്കുക. ഗോവയില്‍ ഇതിനായി മൂന്ന് വേദികളാണ് ഒരുക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ടൂര്‍ണമെന്‍റ്. ഇത്തവണ 11 ടീമുകള്‍ ലീഗിന്‍റെ ഭാഗമാകും. ഈസ്റ്റ് ബംഗാളാണ് ലീഗിന്‍റെ ഭാഗമാകുന്ന 11ാമത്തെ ക്ലബ്.