ETV Bharat / sports

മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ അന്തരിച്ചു

1978ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇറാഖിനെതിരെയാണ് ഭാസ്‌കര്‍ മൈതി ആദ്യമായി ഇന്ത്യയുടെ വല കാത്തത്

ഭാസ്‌കര്‍ മൈതി വാര്‍ത്ത  ഇന്ത്യന്‍ ഫുട്‌ബോള്‍ വാര്‍ത്ത  bhaskar maity news  indian football news
ഭാസ്‌കര്‍ മൈതി വാര്‍ത്ത
author img

By

Published : Aug 20, 2020, 12:30 AM IST

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ മൈതി(67) അന്തരിച്ചു. മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് നവി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1978ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇറാഖിനെതിരെയാണ് അദ്ദേഹം ആദ്യമായി ഇന്ത്യയുടെ വല കാത്തത്. 1975-79 കാലഘട്ടത്തില്‍ സന്തോഷ്‌ട്രോഫിയില്‍ മഹാരാഷ്‌ട്രക്ക് വേണ്ടിയും കളിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ നിര്യാണത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്‌തു.

  • Saddened to learn about the passing away of former India goalkeeper, Mr. Bhaskar Maity. He made effective contributions to @IndianFootball. My Heartfelt condolences to his family and friends. May his soul rest in peace.

    — Praful Patel (@praful_patel) August 19, 2020 " class="align-text-top noRightClick twitterSection" data=" ">

ക്ലബ് ഫുട്‌ബോളില്‍ 1974-80 കാലഘട്ടത്തില്‍ മഫ്‌ത്ലാലിന്‍റെയും 1981-82 കാലഘട്ടത്തില്‍ രാഷ്‌ട്രീയ കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്‌സിന്‍റെയും ഗോളിയായിരുന്നു. ബൂട്ടഴിച്ച ശേഷം അദ്ദേഹം ആര്‍എഫ്‌സി ഫുട്‌ബോള്‍ ടീമിന്‍റെ പരിശീലകനായി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.