ബുഡാപെസ്റ്റ്: മരണ ഗ്രൂപ്പിലെ സമനില പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍. ചാമ്പ്യന്‍മാര്‍ തമ്മില്‍ നടന്ന നിര്‍ണായക മത്സരം തീ പാറുന്നതായിരുന്നു. യൂറോയിലെ നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ഫ്രഞ്ച് പടക്കായി കരീം ബെന്‍സേമ ഇരട്ട ഗോളുമായി തിളങ്ങി. ലോക ജേതാക്കള്‍ക്കെതിരെ പറങ്കിപ്പടയുടെ നായകന്‍ പെനാല്‍ട്ടി ഗോളുകളിലൂടെ സമനില പിടിച്ചു.
അലി ദേയുടെ റെക്കോഡിനൊപ്പം റോണോ
ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന പൊരുതിയ മത്സരത്തില്‍ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അലി ദേയുടെ റെക്കോഡിനൊപ്പമെത്തി. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടത്തിനൊപ്പമാണ് റോണോ എത്തിയത്. 178 മത്സരങ്ങളില്‍ നിന്നാണ് പോര്‍ച്ചുഗീസ് നായകന്‍റെ നേട്ടം. നേരത്തെ 149 മത്സരങ്ങളില്‍ നിന്നാണ് അലി ദേ 109 ഗോളുകള്‍ അടിച്ച് കൂട്ടിയത്.
-
🗒️ MATCH REPORT: Cristiano Ronaldo puts holders into last 16... #EURO2020
— UEFA EURO 2020 (@EURO2020) June 23, 2021 " class="align-text-top noRightClick twitterSection" data="
">🗒️ MATCH REPORT: Cristiano Ronaldo puts holders into last 16... #EURO2020
— UEFA EURO 2020 (@EURO2020) June 23, 2021🗒️ MATCH REPORT: Cristiano Ronaldo puts holders into last 16... #EURO2020
— UEFA EURO 2020 (@EURO2020) June 23, 2021
പ്രീ ക്വാര്‍ട്ടറില്‍ ഫിഫ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായ ബെല്‍ജിയമാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍. ജൂണ്‍ 28ന് സ്‌പെയിനിലെ സെവിയ്യയിലാണ് നോക്കൗട്ട് മത്സരം. വരുന്ന ചൊവ്വാഴ്‌ച നടക്കുന്ന മറ്റൊരു നോക്ക് ഔട്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍. റൊമേനിയയിലെ നാഷണല്‍ അരീനയിലാണ് മത്സരം. ഇരു നോക്ക് ഔട്ട് പോരാട്ടങ്ങളും പുലര്‍ച്ചെ 12.30ന് നടക്കും.