ബുറിറാം: കിംഗ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റില്‍ ഇന്ത്യക്ക് തോല്‍വി. തായിലൻഡില്‍ നടന്ന ടൂർണമെന്‍റില്‍ കരീബിയൻ രാജ്യമായ കുറക്കാവോയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്‍റെ കീഴില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്.
-
FULL TIME! The referee brings an end to the match, as Curacao progress to the Final of the #KingsCup 👑🏆!
— Indian Football Team (@IndianFootball) June 5, 2019 " class="align-text-top noRightClick twitterSection" data="
It was a game of ✌halves, but India turned up the head 🔥🔥 after the change of ends! 👏👏👏
🇨🇼 3⃣-1⃣ 🇮🇳#CUWIND #BackTheBlue #BlueTigers #IndianFootball #Sunil108 pic.twitter.com/HiliRx5ylD
">FULL TIME! The referee brings an end to the match, as Curacao progress to the Final of the #KingsCup 👑🏆!
— Indian Football Team (@IndianFootball) June 5, 2019
It was a game of ✌halves, but India turned up the head 🔥🔥 after the change of ends! 👏👏👏
🇨🇼 3⃣-1⃣ 🇮🇳#CUWIND #BackTheBlue #BlueTigers #IndianFootball #Sunil108 pic.twitter.com/HiliRx5ylDFULL TIME! The referee brings an end to the match, as Curacao progress to the Final of the #KingsCup 👑🏆!
— Indian Football Team (@IndianFootball) June 5, 2019
It was a game of ✌halves, but India turned up the head 🔥🔥 after the change of ends! 👏👏👏
🇨🇼 3⃣-1⃣ 🇮🇳#CUWIND #BackTheBlue #BlueTigers #IndianFootball #Sunil108 pic.twitter.com/HiliRx5ylD
കളിയുടെ ആദ്യ പകുതിയില്‍ തന്നെയാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. മത്സരത്തിന്‍റെ 15ാം മിനിറ്റില്‍ മധ്യനിര താരം റോളി ബൊനെവാക്കിയയിലൂടെ കുറക്കാവോ ആദ്യ ഗോൾ നേടി. മൂന്ന് മിനിറ്റികൾക്കകം എല്‍സൺ ഹൂയിയിലൂടെ കുറക്കാവോ ലീഡുയർത്തി. 32ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി ഇന്ത്യയുടെ ആദ്യ ഗോൾ നേടി. എന്നാല്‍ മിനിറ്റുകൾക്കകം ലിയാൻഡ്രോ ബക്കൂന കുറക്കാവോയുടെ നാലാം ഗോൾ നേടി വിജയമുറപ്പിച്ചു.
ഇന്നത്തെ ജയത്തോടെ കുറക്കാവോ കിംഗ്സ് കപ്പിന്‍റെ ഫൈനലിലെത്തി. ആതിഥേയരായ തായിലൻഡും വിയറ്റ്നാമും തമ്മിലുള്ള മത്സരത്തിലെ ജേതാക്കൾ ഫൈനലില്‍ കുറക്കാവോയെ നേരിടും. 1968 മുതല്‍ തായിലൻഡ് ഫുട്ബോൾ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കിംഗ്സ് കപ്പില്‍ 1977, 1981 വർഷങ്ങളില്‍ ഇന്ത്യ പങ്കെടുത്തിരുന്നു.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് ആദ്യമായി ഇന്ത്യൻ ടീമിന്‍റെ സീനിയർ ജേഴ്സിയില്‍ കളിക്കാനിറങ്ങി. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹലിന് കഴിഞ്ഞു. ഇന്ത്യക്കായി ഒരു പെനാൾട്ടിയും സഹല്‍ നേടിക്കൊടുത്തു. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ സീനിയർ ടീമില്‍ ഈ മലയാളി മധ്യനിര താരത്തിന് ഇനിയും അവസരങ്ങൾ ലഭിക്കുമെന്നത് ഉറപ്പാണ്.