യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടമത്സരങ്ങള്‍ ഈ ആഴ്‌ച അവസാനിക്കാനിരിക്കെ സ്‌പാനിഷ് സൂപ്പർ ക്ലബായ ബാഴ്‌സലോണ പുറത്താകലിന്‍റെ വക്കില്‍. ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഇതേവരെ യോഗ്യത ഉറപ്പിക്കാന്‍ കറ്റാലന്മാര്‍ക്കായിട്ടില്ല.
കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള സംഘത്തിന് ഏഴ് പോയിന്‍റാണുള്ളത്. രണ്ടാമതുള്ള ബെന്‍ഫിക്കയ്‌ക്ക് അഞ്ച് പോയിന്‍റുണ്ട്. ഇതോടെ അവസാനമത്സരത്തിലെ വിജയം മാത്രമേ നേരത്തെ അഞ്ച് തവണ ചാമ്പ്യന്മാരായ ബാഴ്‌സയ്‌ക്ക് മുന്നോട്ടുള്ള വഴി തുറക്കു.
എന്നാല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണിനെതിരെയാണ് ബാഴ്‌സയ്‌ക്ക് ഇനി കളത്തിലിറങ്ങേണ്ടത്. നിലവിലെ ഫോമില്‍ ബയേണിനെ മറികടക്കുകയെന്നത് ബാഴ്‌സയ്‌ക്ക് കടുപ്പമാവും. ഇതോടെ രണ്ട് പതിറ്റാണ്ടിനിടെ കറ്റാലന്മാര്‍ ചാമ്പ്യൻസ് ലീഗിലെ അവസാന 16ലെത്താതെ പുറത്തായേക്കാം. ഡിസംബര്‍ ഒമ്പതിനാണ് ബാഴ്‌സ- ബയേണ്‍ പോരാട്ടം.
നിലവിലെ പ്രീക്വാര്‍ട്ടറുകാര്‍
അവസാന 16ലേക്ക് നിലവില്‍ 11 ക്ലബുകള്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, പിഎസ്‌ജി, സ്പോർട്ടിങ് ലിസ്ബൺ, ഇന്‍റർമിലാൻ, അയാക്‌സ് (Ajax) എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ അവസാന റൗണ്ടിന് മുമ്പ് നോക്കൗട്ട് യോഗ്യത ഉറപ്പിച്ചത്.
Barcelona, Atletico Madrid In Danger Of Exit- ബാഴ്‌സയോടൊപ്പം അത്‌ലറ്റിക്കോ മാഡ്രിഡ്, എസി മിലാന്‍, സെവിയ്യ തുടങ്ങിയ ടീമുകളാണ് അവസാന ഘട്ടത്തില്‍ മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയം ലക്ഷ്യം വെച്ച് മാത്രം ഈ ആഴ്‌ച കളത്തിലിറങ്ങുക.
പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ എപ്പോള്‍?
അടുത്ത വർഷം ഫെബ്രുവരിയിലും മാർച്ചിലുമായാണ് പ്രീകാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക. ഇതിനായുള്ള നറുക്കെടുപ്പ് ഡിസംബര്‍ 13നാണ് നടക്കുക. ഗ്രൂപ്പ് ചാമ്പ്യന്മാരായി സീഡ് ചെയ്യപ്പെട്ട സിറ്റി, ലിവർപൂൾ, യുണൈറ്റഡ് എന്നീ ടീമുകള്‍ക്ക് രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
ഒന്നാം പാദം: ഫെബ്രുവരി 15-16, 22-23.
രണ്ടാം പാദം: മാര്‍ച്ച് 8-9, 15-16.