ETV Bharat / sports

മെസി മാജിക്കില്‍ ബാഴ്‌സ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറില്‍ - ലയേണല്‍ മെസി വാർത്ത

13 വർഷം തുടർച്ചയായി ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ കടക്കുന്ന ടീമെന്ന നേട്ടവും സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ സ്വന്തമാക്കി. സുവാരസും മെസിയും ഗ്രീസ്മാനും ഗോൾ നേടി.

Barcelona, Champions League news ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് വാർത്ത ലയേണല്‍ മെസി വാർത്ത lionel messi news
ബാഴ്സലോണ
author img

By

Published : Nov 28, 2019, 12:30 PM IST

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗിലെ നിർണായക പോരാട്ടത്തില്‍ ബാഴ്‌സക്ക് ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജർമന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സ ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടറില്‍ കടന്നു.

  • AMAZING! We're in the @ChampionsLeague round of 1️⃣6️⃣ as group winners for the 13th year in a row!

    2007/08 ✅
    2008/09 ✅
    2009/10 ✅
    2010/11 ✅
    2011/12 ✅
    2012/13 ✅
    2013/14 ✅
    2014/15 ✅
    2015/16 ✅
    2016/17 ✅
    2017/18 ✅
    2018/19 ✅
    2019/20 ✅

    — FC Barcelona (@FCBarcelona) November 27, 2019 " class="align-text-top noRightClick twitterSection" data=" ">

നൗകാമ്പില്‍ നടന്ന മത്സരത്തില്‍ സൂപ്പർ താരം മെസിയുടെ അസിസ്‌റ്റില്‍ 29-ാം മിനുട്ടില്‍ സുവാരസ് ഗോൾ നേടി. 33-ാം മിനിട്ടില്‍ മെസിയും ബാഴ്‌സക്കായി ഡോർട്ട്മുണ്ടിന്‍റെ വല ചലിപ്പിച്ചു. ബാഴ്‌സക്കായുള്ള തന്‍റ 700-ാം മത്സരത്തിലായിരുന്നു മെസിയുടെ ഗോൾ.

34 വ്യത്യസ്ത ടീമുകൾക്ക് എതിരെ ഗോളടിച്ചെന്ന റൊക്കോർഡും ഇതോടെ മെസി സ്വന്തമാക്കി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അന്‍റോണിയോ ഗ്രീസ്‌മാനിലൂടെ ബാഴ്‌സ ലീഡ് ഉയർത്തി. മെസിയുടെ അസിസ്‌റ്റിലായിരുന്നു ഗ്രീസ്‌മാന്‍റെ ഗോൾ. ജാഡന്‍ സാഞ്ചോയാണ് ഡോര്‍ട്ട്മുണ്ടിന്‍റെ ആശ്വാസ ഗോൾ നേടിയത്. 13 വർഷം തുടർച്ചയായി ചാമ്പ്യന്‍സ് ലീഗ് നോക്ക് ഔട്ട് റൗണ്ടില്‍ കടക്കുന്ന ടീമെന്ന റെക്കോർഡും ബാഴ്‌സ സ്വന്തമാക്കി.

ഗ്രൂപ്പ് എഫില്‍ 11 പോയിന്‍റുമായാണ് ബാഴ്‌സ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്നത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ ബാഴ്‌സ ഇന്‍റർമിലാനെ നേരിടും. ഏഴ് പോയന്‍റ് വീതമുള്ള ഇന്‍റർമിലാന്‍ രണ്ടാം സ്ഥാനത്തും. ഡോർട്ട്മുണ്ട് മൂന്നാം സ്ഥാനത്തുമാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.