ETV Bharat / sports

ക്രിക്കറ്റിന്‍റെ 'ഗോട്ട്' ആണോ?"; ചോദ്യത്തിന് ഉത്തരം നല്‍കി വിരാട് കോലി-വീഡിയോ - Sir Vivian Richards

ക്രിക്കറ്റിന്‍റെ 'ഗോട്ട്' ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും വിവിയൻ റിച്ചാർഡ്‌സുമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

Virat Kohli Answers Most Googled Questions  Virat Kohli  virat kohli birthday  Most Googled Questions on Virat Kohli  T20 world cup  ടി20 ലോകകപ്പ് 2022  വിരാട് കോലി  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  Sachin Tendulkar  Sir Vivian Richards  വിവിയൻ റിച്ചാർഡ്‌സ്
ക്രിക്കറ്റിന്‍റെ 'ഗോട്ട്' ആണോ?"; ചോദ്യത്തിന് ഉത്തരം നല്‍കി വിരാട് കോലി-വീഡിയോ
author img

By

Published : Nov 5, 2022, 4:16 PM IST

മെല്‍ബണ്‍: ക്രിക്കറ്റിന്‍റെ 'ഗോട്ട്' ആയി താന്‍ തന്നെ കണക്കാക്കുന്നില്ലെന്ന് ഇന്ത്യയുടെ ഇതിഹാസ താരം വിരാട് കോലി. തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ പേര്‍ ഗൂഗിളില്‍ തിരഞ്ഞ ചോദ്യത്തോടുള്ള ഉത്തരമായാണ് കോലിയുടെ പ്രതികരണം. സച്ചിൻ ടെണ്ടുൽക്കറും സർ വിവിയൻ റിച്ചാർഡ്‌സും മാത്രമാണ് ഈ സ്ഥാനത്തിന് അര്‍ഹരെന്നും താരം പറഞ്ഞു.

കോലിയുടെ 34ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതിന്‍റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ക്രിക്കറ്റിലെ 'ഗോട്ട്' ആണോ കോലിയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ഈ ചോദ്യത്തിന് കോലി നല്‍കിയ മറുപടി ഇങ്ങനെ... "അല്ല, ഞാൻ എന്നെ ക്രിക്കറ്റിലെ ഗോട്ട് ആയി കണക്കാക്കുന്നില്ല. രണ്ട് പേര്‍ മാത്രമാണ് ആ സ്ഥാനത്തിന് അര്‍ഹര്‍. സച്ചിൻ ടെണ്ടുൽക്കറും സർ വിവിയൻ റിച്ചാർഡ്‌സും മാത്രമാണത്." കോലി പറഞ്ഞു.

വീഡിയോയിലെ മറ്റ് പ്രധാന ചോദ്യങ്ങള്‍

ഇഷ്‌ട ഓസ്‌ട്രേലിയൻ ഗ്രൗണ്ട്?

അഡ്‌ലെയ്‌ഡ് ഓവൽ

പ്രിയപ്പെട്ട ഡെസേർട്ട് ഏതാണ്?

മാൾവ പുഡ്ഡിങ് (ദക്ഷിണാഫ്രിക്കന്‍ ഭക്ഷണം)

പ്രിയപ്പെട്ട ഇന്ത്യന്‍ ഡെസേർട്ട്?

ഗജർ കാ ഹൽവ

ഭാരവും ഉയരവും?

ഉയരം - 5 അടി 11 ഇഞ്ച്, ഭാരം 74.5 കിലോ മുതൽ 75 കിലോ വരെ

Also read: വിരാട് കോലിക്ക് 34-ാം പിറന്നാള്‍; ഹൃദയം തൊടുന്ന ആശംസയുമായി അനുഷ്‌ക ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.