ETV Bharat / sports

Vijay Hazare Trophy : വില്ലനായി വെളിച്ചക്കുറവ് ; ഹിമാചൽ പ്രദേശ് ചാമ്പ്യൻമാർ - വിജയ്‌ ഹസാരെ ക്രിക്കറ്റ്

തമിഴ്‌നാടിനായി ദിനേഷ്‌ കാർത്തിക്കും, ഹിമാചൽ പ്രദേശിനായി ശുഭം അറോറയും സെഞ്ച്വറി നേടി

Vijay Hazare Trophy 2021  Himachal Defeat Tamil Nadu in vijay Hazare Trophy  Himachal Pradesh new champions  Tamil Nadu vs Himachal pradesh  ഹിമാചൽ പ്രദേശ് ചാമ്പ്യൻമാർ  Himachal won First Vijay Hazare Title  വിജയ്‌ ഹസാരെ ട്രോഫി  വിജയ്‌ ഹസാരെ ക്രിക്കറ്റ്  തമിഴ്‌നാടിനെ തകർത്ത് ഹിമാചൽ
Vijay Hazare Trophy: വെളിച്ചക്കുറവ് വില്ലനായി; വിജയ്‌ ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശ് ചാമ്പ്യൻമാർ
author img

By

Published : Dec 26, 2021, 7:52 PM IST

ജയ്‌പൂർ : വിജയ്‌ ഹസാരെ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഹിമാചൽ പ്രദേശ് ചാമ്പ്യൻമാർ. വെളിച്ചക്കുറവ് മൂലം നേരത്തെ നിർത്തേണ്ടിവന്ന മത്സരത്തിൽ വിജെഡി നിയമപ്രകാരം തമിഴ്‌നാടിനെതിരെ 11 റണ്‍സിന്‍റെ വിജയമാണ് ഹിമാചൽ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ തമിഴ്‌നാട് ഉയർത്തിയ 314 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹിമാചൽ 47.3 ഓവറിൽ നാല് വിക്കറ്റിന് 299 എന്ന നിലയിൽ നിൽക്കുമ്പോൾ വെളിച്ചക്കുറവ് വില്ലനാവുകയായിരുന്നു

സ്കോർ: തമിഴ്‌നാട്: 49.4 ഓവറിൽ 314, ഹിമാചൽ: 47.3 ഓവറിൽ 299-4.

തമിഴ്‌നാടിന്‍റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹിമാചലിന് തുടക്കത്തിലേ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്‌ടമായിരുന്നു. പ്രശാന്ത് ചോപ്ര(21), ദിഗ്‌വിജയ്‌ രംഗി(0), നിഖിൽ ഗംഗ്‌ത(18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടപ്പെട്ടത്. എന്നാൽ പിന്നാലെ ഒന്നിച്ച ശുഭം അറോറ(136 നോട്ട് ഔട്ട്), അമിത് കുമാർ(74) എന്നിവർ ടീമിനായി 148 റണ്‍സ് കൂട്ടിച്ചേർത്തു.

അമിത് കുമാറിനെ നഷ്‌ടമായെങ്കിലും തുടർന്നിറങ്ങിയ നായകൻ ഋഷി ധവാൻ(23 പന്തിൽ 42) തകർപ്പനടിയുമായി സ്കോർ ഉയർത്തി. തമിഴ്‌നാടിനായി വാഷിങ്ടണ്‍ സുന്ദർ, രവി കിഷോർ, മുരുകൻ അശ്വിൻ, ബാബ അപരാജിത് എന്നിവർ വിക്കറ്റ് വീഴ്‌ത്തി.

ALSO READ: മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു, പിന്നാലെ ഹൃദയാഘാതം ; അൾജീരിയൻ ഫുട്ബോളർക്ക് ദാരുണാന്ത്യം

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത തമിഴ്‌നാട് സീനിയർ താരം ദിനേഷ്‌ കാർത്തിക്കിന്‍റെ(116) സെഞ്ച്വറി മികവിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. 40-4 എന്ന നിലയിൽ തകർന്നടിഞ്ഞ തമിഴ്‌നാടിനെ കാർത്തിക്ക്- ബാബ ഇന്ദ്രജിത്ത്(80) എന്നിവർ ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 202 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ഇന്ദ്രജിത്ത് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഷാറൂഖ് ഖാന്‍റെ(21 പന്തിൽ42) തകർപ്പനടിയും തമിഴ്‌നാടിന്‍റെ സ്കോർ ഉയർത്തി. വിജയ്‌ ശങ്കർ 22 റണ്‍സ് എടുത്തു. ഹിമാചലിനായി പങ്കജ് ജയ്‌സ്വാണ നാല് വിക്കറ്റും ഋഷി ധവാൻ മൂന്ന് വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.