ETV Bharat / sports

Watch: പന്തിനും ബാറ്റിനും ഇടയില്‍ വമ്പന്‍ വിടവ്; ഔട്ട് വിളിച്ച് അമ്പയര്‍, മൂക്കത്ത് കൈവച്ച് ക്രിക്കറ്റ് ലോകം - ബിഗ് ബാഷ് ലീഗില്‍ ക്യാച്ച് വിവാദം

ബിഗ് ബാഷ് ലീഗിലെ മെൽബൺ സ്റ്റാർസ്-സിഡ്‌നി സിക്‌സേഴ്‌സ് മത്സരത്തിലെ അമ്പയറിങ് പിഴവ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നു.

big bash league  catch controversy in big bash league  മെൽബൺ സ്റ്റാർസ്  സിഡ്‌നി സിക്‌സേഴ്‌സ്  Jordan Silk  ജോര്‍ദാന്‍ സില്‍ക്ക്  Sydney Sixers  Melbourne Stars  ബിഗ് ബാഷ് ലീഗില്‍ ക്യാച്ച് വിവാദം
പന്തിനും ബാറ്റിനും ഇടയില്‍ വമ്പന്‍ വിടവ്
author img

By

Published : Jan 7, 2023, 5:46 PM IST

സിഡ്‌നി: ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിലെ മോശം അമ്പയറിങ് ചര്‍ച്ചയാവുന്നു. വെള്ളിയാഴ്‌ച നടന്ന മെൽബൺ സ്റ്റാർസ്-സിഡ്‌നി സിക്‌സേഴ്‌സ് മത്സരത്തിലെ അമ്പയറിങ് പിഴവാണ് ക്രിക്കറ്റ് ലോകത്തെ ചൂട് പിടിപ്പിച്ചിരുന്നത്. സിഡ്‌നി സിക്‌സേഴ്‌സ് ഇന്നിങ്‌സിന്‍റെ അവസാന ഓവറിലാണ് വിവാദ സംഭവം നടന്നത്.

ലൂക്ക് വുഡ് എറിഞ്ഞ ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ സിഡ്‌നിക്ക് ജയിക്കാന്‍ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. ക്രീസില്‍ താളം കണ്ടെത്തിയ ജോര്‍ദാന്‍ സില്‍ക്കാണ് സ്‌ട്രൈക്കിലുണ്ടായിരുന്നത്. ലൂക്ക് എറിഞ്ഞ ബൗണ്‍സറില്‍ കട്ട് ഷോട്ടിന് ശ്രമിച്ച സില്‍ക്കിന്‍റെ ബാറ്റില്‍ പന്ത് തട്ടിയിരുന്നില്ല.

ഇതു നേരെ പോയത് വിക്കറ്റ് കീപ്പറുടെ കയ്യിലേക്കാണ്. എന്നാല്‍ നോണ്‍ സ്ട്രൈക്കില്‍ ഉണ്ടായിരുന്ന ജെയിംസ് വിൻസ് സിംഗിളിനായി വിളിച്ചതോടെ താരം അതിന് ശ്രമിക്കുകയും ചെയ്‌തു. കീപ്പറില്‍ നിന്നും പന്ത് സ്വീകരിച്ച ലൂക്ക് നോൺസ്‌ട്രൈക്കര്‍ എന്‍ഡിലെ സ്‌റ്റംപ് ഇളക്കിയെങ്കിലും സില്‍ക്ക് ക്രീസ് കടന്നേക്കാമെന്ന് തോന്നിയ സ്റ്റാർസിന്‍റെ ക്യാപ്റ്റൻ ആദം സാംപ ക്യാച്ചിന് റിവ്യൂ എടുക്കുകയായിരുന്നു.

സ്‌നിക്കോ പരിശോധനയില്‍ സ്പൈക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാറ്റിനും ബോളിനുമിടയിൽ വ്യക്തമായ വിടവുണ്ടായിരുന്നെങ്കിലും അമ്പയര്‍ ഔട്ട് നല്‍കുകയായിരുന്നു. നിരാശനായ സിൽക്ക് പ്രതിഷേധിക്കുകയും സ്വയം ഒരു റിവ്യൂ ആവശ്യപ്പെടുകയും ചെയ്‌തുവെങ്കിലും നിഷേധിക്കപ്പെട്ടതോടെ താരത്തിന് ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നു.

ക്രിക്കറ്റ് വിദഗ്‌ധരും ആരാധകരും ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്പൈക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബോളും ബാറ്റും തമ്മില്‍ അറ്‌ ഇഞ്ചോളം അകലമുണ്ടായിരുന്നുവെന്നും എങ്ങനെയാണ് അത് ഔട്ട് വിധിക്കുകയെന്നും ചോദിച്ച് മുന്‍ താരവും കമന്‍റേറ്റര്‍ ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

അതേസമയം മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സ് ആറ് വിക്കറ്റിന്‍റെ ജയം പിടിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത മെല്‍ബണ്‍ സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ സിഡ്‌നി 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു.

Also read: കമ്മിന്‍സിന്‍റേത് അനീതി ; ഖവാജയ്‌ക്ക് ഇരട്ട സെഞ്ച്വറി നഷ്‌ടപ്പെടുത്തിയതില്‍ ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.