ട്രിനിഡാഡ് : ഫുട്‌ബോളിലെ ചുവപ്പ് കാര്‍ഡ് ക്രിക്കറ്റിലും. കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ Caribbean Premier League) ചരിത്രത്തിൽ ചുവപ്പ് കാർഡ് ഉപയോഗിച്ച് ശിക്ഷിക്കപ്പെടുന്ന ആദ്യ ടീമായി ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് (Trinbago Knight Riders). കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷയായി ലഭിക്കുന്ന ചുവപ്പ് കാര്‍ഡ് സെന്‍റ് കിറ്റ്സിനെതിരായ (St Kitts & Nevis Patriots) മത്സരത്തിലാണ് കിറോണ്‍ പൊള്ളാര്‍ഡ് (Kieron Pollard) നേതൃത്വം നല്‍കുന്ന ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് (Trinbago Knight Riders) ഏറ്റുവാങ്ങേണ്ടി വന്നത്.
ടീമിന്‍റെ വീഴ്‌ചയുടെ ഫലമായി അമ്പയര്‍ ചുവപ്പ് നല്‍കി ശിക്ഷിച്ചതോടെ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌നാണ് (Sunil Narine) ക്യാപ്റ്റന്‍റെ നിര്‍ദേശ പ്രകാരം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നത് (Sunil Narine Punished With Red Card). ഇതോടെ കരീബിയൻ പ്രീമിയർ ലീഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുന്ന ആദ്യ താരമായി നരെയ്‌ന്‍ മാറി. സെന്‍റ് കിറ്റ്സ് ഇന്നിങ്‌സിലെ 19-ാം ഓവര്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ എറിഞ്ഞ് തീര്‍ക്കാന്‍ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അമ്പയര്‍ ചുവപ്പ് പുറത്തെടുത്ത് ശിക്ഷ വിധിച്ചത്.
-
SENT OFF! The 1st ever red card in CPL history. Sunil Narine gets his marching orders 🚨 #CPL23 #SKNPvTKR #RedCard #CricketPlayedLouder #BiggestPartyInSport pic.twitter.com/YU1NqdOgEX
— CPL T20 (@CPL) August 28, 2023 " class="align-text-top noRightClick twitterSection" data="
">SENT OFF! The 1st ever red card in CPL history. Sunil Narine gets his marching orders 🚨 #CPL23 #SKNPvTKR #RedCard #CricketPlayedLouder #BiggestPartyInSport pic.twitter.com/YU1NqdOgEX
— CPL T20 (@CPL) August 28, 2023SENT OFF! The 1st ever red card in CPL history. Sunil Narine gets his marching orders 🚨 #CPL23 #SKNPvTKR #RedCard #CricketPlayedLouder #BiggestPartyInSport pic.twitter.com/YU1NqdOgEX
— CPL T20 (@CPL) August 28, 2023
പുതിയ നിയമം : സിപിഎല്ലിലെ പുതിയ നിയമ പ്രകാരം 18-ാം ഓവർ നിശ്ചിത സമയത്ത് ആരംഭിക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരു ടീമിന് 30-യാർഡ് സർക്കിളിന് പുറത്ത് പരമാവധി നാല് കളിക്കാരെ മാത്രമേ നിര്‍ത്താന്‍ കഴിയൂ. 19-ാം ഓവറിന്‍റെ തുടക്കത്തിൽ ഇത് സംഭവിക്കുകയാണെങ്കിൽ, പരമാവധി മൂന്ന് കളിക്കാരെ മാത്രമേ 30-യാർഡ് സര്‍ക്കിളിന് പുറത്ത് അനുവദിക്കൂ.
ഇത് 20-ാം ഓവറിലേക്ക് എത്തുമ്പോഴാണ് അമ്പയര്‍ ചുവപ്പ് പുറത്തെടുക്കുക. ചുവപ്പ് ലഭിച്ചാല്‍ എതുതാരത്തെ പുറത്താക്കണമെന്ന് ടീമിന്‍റെ ക്യാപ്റ്റന് തീരുമാനിക്കാം.പകരം ഫീല്‍ഡറെ ഇറക്കാനുമാവില്ല. ഇതോടെ 10 പേരായി ടീം ചുരുങ്ങുകയും ചെയ്യും. കൂടാതെ അവസാന ഓവറില്‍ വെറും രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ ബോളിങ് ടീമിന് 30-യാർഡ് സര്‍ക്കിളിന് പുറത്ത് നിര്‍ത്താന്‍ കഴിയൂ.
നൈറ്റ് റൈഡേഴ്‌സിന് ജയം : മത്സരത്തില്‍ നരെയ്‌ന്‍ പുറത്ത് പോയത് ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. കാരണം ഷെർഫെയ്ൻ റഥർഫോർഡ് എറിഞ്ഞ അവസാന ഓവറില്‍ സെന്‍റ് കിറ്റ്സ് താരം ഡ്വെയ്ൻ ബ്രാവോ 18 റൺസാണ് അടിച്ചെടുത്തത്. എന്നാല്‍ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയം പിടിക്കാന്‍ കിറോണ്‍ പൊള്ളാര്‍ഡിന്‍റെ സംഘത്തിന് കഴിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത സെന്‍റ് കിറ്റ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സായിരുന്നു നേടിയിരുന്നത്. പുറത്താവും മുമ്പ് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ നരെയ്‌ന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. മറുപടിക്കിറങ്ങിയ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 180 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
പരിഹാസ്യമെന്ന് പൊള്ളാര്‍ഡ്: മത്സരത്തിന് ശേഷം നിയമത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പൊള്ളാര്‍ഡ് സംസാരിച്ചത്. സത്യം പറഞ്ഞാൽ, അതുവരെ എല്ലാവരും ചെയ്‌ത കഠിനാധ്വാനം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന നിയമമാണിത്. ഇതുപോലുള്ള ഒരു ടൂർണമെന്‍റിൽ നിങ്ങൾക്ക് 30-45 സെക്കൻഡിന് പിഴ ലഭിക്കുകയെന്നത് തീര്‍ത്തും പരിഹാസ്യമാണെന്നുമായിരുന്നു താരം പറഞ്ഞത്.