ETV Bharat / sports

Shoaib Akhtar On Match Fixing Allegation : 'എന്തെങ്കിലും കുഴപ്പമുണ്ടോ' ; ഇന്ത്യ തോറ്റുകൊടുക്കുന്നുവെന്ന് സന്ദേശങ്ങള്‍ വന്നെന്ന് അക്‌തര്‍ - ഷൊയ്‌ബ് അക്തര്‍ മാച്ച് ഫിക്‌സിങ്

Asia Cup 2023 India vs Sri Lanka : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയുടെ ദുനിത് വെല്ലലഗെ (Dunith Wellalage), ചരിത് അസലങ്ക (Charith Asalanka) എന്നിവര്‍ പന്തെറിഞ്ഞത് ഹൃദയം കൊണ്ടെന്ന് പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്‌ബ് അക്തര്‍

Shoaib Akhtar on match fixing allegation  Shoaib Akhtar  India vs Sri Lanka  Asia Cup 2023  Dunith Wellalage  Charith Asalanka  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ദുനിത് വെല്ലലഗെ  ചരിത് അസലങ്ക  ഷൊയ്‌ബ് അക്തര്‍  ഷൊയ്‌ബ് അക്തര്‍ മാച്ച് ഫിക്‌സിങ്  IND vs SL
Shoaib Akhtar on match fixing allegation over India vs Sri Lanka match
author img

By ETV Bharat Kerala Team

Published : Sep 13, 2023, 3:54 PM IST

കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് എതിരായ വിജയത്തോടെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു (India vs Sri Lanka). ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു ഇന്ത്യ ജയം പിടിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് പുറത്തായിരുന്നു.

ലങ്കന്‍ സ്‌പിന്നര്‍മാരായ ദുനിത് വെല്ലലഗെ (Dunith Wellalage), ചരിത് അസലങ്ക (Charith Asalanka) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വരിഞ്ഞ് മുറുക്കിയത്. ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ നാല് വിക്കറ്റുകളായിരുന്നു അസലങ്കയുടെ സമ്പാദ്യം. ഭേദപ്പെട്ട തുടക്കം ലഭിച്ചതിന് ശേഷമായിരുന്നു ഇന്ത്യ ഇരുനൂറ് കടക്കാന്‍ കഷ്‌ടപ്പെട്ടത്.

ഇപ്പോഴിതാ ഇന്ത്യന്‍ ഇന്നിങ്‌സ് തകര്‍ച്ച നേരിടുന്ന സമയത്ത് മത്സരത്തില്‍ ഒത്തുകളി ആരോപിച്ച് തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിച്ചുവെന്നാണ് പാകിസ്ഥാന്‍റെ ഇതിഹാസ പേസര്‍ ഷൊയ്‌ബ് അക്തര്‍ പറയുന്നത്. ഏഷ്യ കപ്പില്‍ നിന്നും പാകിസ്ഥാനെ പുറത്താക്കുന്നതിനായി ശ്രീലങ്കയോട് ഇന്ത്യ മനഃപൂര്‍വം തോല്‍ക്കുകയാണ് എന്നതായിരുന്നു സന്ദേശങ്ങളുടെ ഉള്ളടക്കം. ആരാധകരുടെ ഈ പ്രവര്‍ത്തി അസംബന്ധമാണെന്നും അക്തര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു (Shoaib Akhtar On Match Fixing Allegation) .

ALSO READ: Rohit Sharma Most Sixes In Asia Cup : പറത്തിയത് ഒരൊറ്റ സിക്‌സര്‍ ; ഹിറ്റ്‌മാന്‍റെ കൂടെ പോന്നത് രണ്ട് റെക്കോഡുകള്‍

"നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല (Shoaib Akhtar on match fixing allegation in India vs Sri Lanka match Asia Cup 2023). പാകിസ്ഥാനെ പുറത്താക്കാനായി ഇന്ത്യ മനഃപൂർവം തോൽക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് നിരവധി മീമുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് എനിക്ക് ഇവരോട് ചോദിക്കാനുള്ളത്.

ബോളിങ്ങില്‍ ശ്രീലങ്ക അവരുടെ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. വെല്ലലഗെയും അസലങ്കയും അവരുടെ ഹൃദയം കൊണ്ടാണ് ബോള്‍ ചെയ്‌തത്. മത്സരത്തില്‍ ആ 20 വയസുകാരന്‍ പയ്യന്‍റെ പ്രകടനം നിങ്ങള്‍ കണ്ടിരുന്നോ?, അഞ്ച് വിക്കറ്റുകള്‍ക്ക് പുറമെ പുറത്താവാതെ 43 റണ്‍സും അവന്‍ നേടി.

ALSO READ: virat kohli hugs Rohit sharma ഇതാണ് ഇന്ത്യ ആഗ്രഹിച്ചത്, കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിതും കോലിയും

ഇന്ത്യ ബോധപൂർവം തോൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്, ഇന്ത്യയിൽ നിന്നും മറ്റ് പല രാജ്യങ്ങളിൽ നിന്നും നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ തീര്‍ത്തും അസംബന്ധമാണ്. ശരിക്കും മത്സരത്തില്‍ ശ്രീലങ്ക നടത്തിയ പോരാട്ടത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്"- ഷൊയ്‌ബ് അക്തർ പറഞ്ഞു.

ALSO READ: Virat Kohli Rohit Sharma Pair ODI Record : ഇവന്മാര്‍ വേറെ ലെവല്‍ ; ലോക റെക്കോഡ് തൂക്കി രോഹിത്തും കോലിയും

അതേസമയം മറുപടിക്കിറങ്ങിയ ശ്രീലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. കുൽദീപ് യാദവിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല് ഒടിച്ചത്. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.