ETV Bharat / sports

റാവൽപിണ്ടി ടെസ്റ്റിന് ഇന്ന് തുടക്കം: 24 വർഷത്തിന് ശേഷം ഓസ്‌ട്രേലിയ പാകിസ്ഥാനിൽ - ബെനാദ് - ഖാദിർ ട്രോഫി

1998ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം. ഇത്തവണ പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയ മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20 മത്സരവും കളിക്കും.

റാവൽപിണ്ടി ടെസ്റ്റ്  Rawalpindi Test  Pakistan vs Australia series  ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം  Australia's tour of Pakistan  Australia to play first Test in Pakistan after 24 years  24 വർഷത്തിന് ശേഷം ഓസ്‌ട്രേലിയ പാകിസ്ഥാനിൽ ആദ്യ ടെസ്റ്റ് കളിക്കുന്നു  ബെനാദ് - ഖാദിർ ട്രോഫി  Benaud-Qadir series
റാവൽപിണ്ടി ടെസ്റ്റ്: 24 വർഷത്തിന് ശേഷം ഓസ്‌ട്രേലിയ പാകിസ്ഥാനിൽ ആദ്യ ടെസ്റ്റ് കളിക്കുന്നു
author img

By

Published : Mar 4, 2022, 7:41 AM IST

റാവൽപിണ്ടി: പാകിസ്ഥാൻ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാവും. മൂന്ന് മത്സരങ്ങളാണ് ബെനാദ് - ഖാദിർ ട്രോഫി പരമ്പരയിലുള്ളത്. 24 വർഷത്തിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ പാകിസ്ഥാനിൽ ടെസ്റ്റ് മത്സരം കളിക്കുന്നു എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്.

  • A high-octane clash between two quality sides awaits when Pakistan and Australia lock horns in Rawalpindi 👊

    Who will prevail in this historic encounter? #WTC23 | #PAKvAUS first Test preview 👇 https://t.co/xPbiNAWdmD

    — ICC (@ICC) March 3, 2022 " class="align-text-top noRightClick twitterSection" data=" ">

ഇതിഹാസ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ റിച്ചി ബെനാദ്, പാകിസ്ഥാൻ ലെഗ് സ്‌പിന്നർ അബ്‌ദുൾ ഖാദർ എന്നിവരുടെ പേരിലാണ് സീരീസിന് ബെനാദ്-ഖാദിർ സീരീസ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1998ന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ സന്ദർശനം. ഇത്തവണ ആതിഥേയർക്കെതിരെ കംഗാരുക്കൾ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവും കളിക്കും.

ഒരിടവേളയ്ക്ക് ശേഷം പാകിസ്ഥാൻ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചത് മുതൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് റാവൽപിണ്ടിയിൽ നടന്നത്. 4-0ന് ആഷസ് നിലനിർത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സംഘവും മികച്ച ഫോമിലാണ്. എന്നാൽ 2016 ലെ ന്യൂസിലൻഡ് പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയ ഒരു ടെസ്റ്റ് പരമ്പരയും വിദേശത്ത് നേടിയിട്ടില്ല. ടീം മികച്ച ഫാസ്റ്റ് ബൗളർമാരെക്കൊണ്ട് സമ്പന്നമാണ്. എന്നാൽ പാക്കിസ്ഥാനിലെ കുത്തിതിരിയുന്ന പിച്ചിൽ വിക്കറ്റ് നേടണമെങ്കിൽ ലൈനപ്പിൽ രണ്ടോ അതിലധികമോ സ്‌പിന്നർമാരെ കളിപ്പിക്കേണ്ടി വരും.

  • For the first time since 1998, it's time to don the Baggy Green in Pakistan!

    Essential viewing for all cricket fans from 4pm AEDT this afternoon, live on Foxtel, Kayo or SEN 👀 #PAKvAUS pic.twitter.com/nbTWnfANUV

    — Cricket Australia (@CricketAus) March 3, 2022 " class="align-text-top noRightClick twitterSection" data=" ">

ഓസ്‌ട്രേലിയക്ക് പരിചയസമ്പന്നരായ ബാറ്റിംഗ് ലൈനപ്പ് ഉണ്ട്. എന്നാൽ പാകിസ്ഥാനിലെ മത്സരപരിചയത്തിലെ കുറവ് ഡേവിഡ് വാർണർ, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് തുടങ്ങിയവർക്ക് വെല്ലുവിളി ഉയർത്തും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്കിനും ജോഷ് ഹേസൽവുഡിനുമൊപ്പം പേസ് ആക്രമണം നയിക്കും. റാവില്‍ പിണ്ടിയില്‍ ഓഫ് സ്‌പിന്നർ നഥാൻ ലിയോണിനെ ഓസ്‌ട്രേലിയ കൂടുതലായി ആശ്രയിക്കേണ്ടി വരും.

മികച്ച ഫോമിലുള്ള ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും പ്രകടനത്തിലാവും പാകിസ്ഥാന്‍റെ മുഴുവൻ പ്രതീക്ഷയും. പരിക്കേറ്റ പേസർ ഹസൻ അലിയെയും കൊവിഡ് പോസിറ്റീവായ ഹാരിസ് റൗഫിനെയുമടക്കം രണ്ട് പ്രധാന ബൗളർമാരെ ആതിഥേയർക്ക് നഷ്‌ടമാകും. പ്രമുഖ പേസർമാരില്ലാതെ കളത്തിലിറങ്ങുമ്പോൾ ബംഗ്ലാദേശിനെതിരെ 16-ാം വയസിൽ ഹാട്രിക് നേടിയ നസീം ഷായെ ഉൾപ്പെടുത്തിയേക്കും.

ALSO READ:കോലിയുടെ ടെസ്റ്റ് കരിയര്‍ സാഹസികത നിറഞ്ഞ യാത്ര; അത് തുടരുമെന്നും രോഹിത്

മാർച്ച് 4-8 വരെ റാവൽപിണ്ടിയിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം, രണ്ടാം ടെസ്റ്റ് മാർച്ച് 12-16 വരെ കറാച്ചിയിലും മൂന്നാം ടെസ്റ്റ് മാർച്ച് 21-25 വരെ ലാഹോറിലും നടക്കും.

ടീം:

പാകിസ്ഥാൻ: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, അബ്‌ദുല്ല ഷഫീഖ്, അസ്ഹർ അലി, ഫവാദ് ആലം, ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, മുഹമ്മദ് വസീം ജൂനിയർ, നൗമാൻ അലി, സാജിദ് ഖാൻ, സൗദ് ഷക്കീൽ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, സാഹിദ് മഹമൂദ്, നസീം ഷാ.

ഓസ്ട്രേലിയ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആഷ്‌ടൺ അഗർ, സ്കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാൻ ഖവാജ, മർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, മാർക്ക് സ്റ്റെക്കെറ്റി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്‌സൺ, ഡേവിഡ് വാർണർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.