ETV Bharat / sports

കോലി ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ: ഇർഫാൻ പത്താൻ - വിരാട് കോലിയെ പുകഴ്‌ത്തി ഇർഫാൻ പത്താൻ

വാങ്കഡെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മികച്ച വിജയം നേടിയതിന് പിന്നാലെയാണ്‌ ഇര്‍ഫാന്‍റെ പ്രതികരണം.

Irfan Pathan on Virat Kohli  Irfan Pathan praise to Virat Kohli  India vs New Zealand  Irfan after India beat New Zealand  വിരാട് കോലിയെ പുകഴ്‌ത്തി ഇർഫാൻ പത്താൻ  ഇന്ത്യ-ന്യൂസിലന്‍ഡ്
കോലി ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ: ഇർഫാൻ പത്താൻ
author img

By

Published : Dec 7, 2021, 11:07 AM IST

മുംബൈ: ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലിയെന്ന് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. വാങ്കഡെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മികച്ച വിജയം നേടിയതിന് പിന്നാലെയാണ്‌ ഇര്‍ഫാന്‍റെ പ്രതികരണം.

ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ വിജയ ശതമാനക്കണക്കുകള്‍ നിരത്തിയാണ് ട്വിറ്ററിലൂടെ ഇര്‍ഫാന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. മത്സരത്തില്‍ 372 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന് സ്വന്തമാക്കുകയും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്‌തിരുന്നു.

  • As I have said earlier and saying it again @imVkohli is the best Test Captain India have ever had! He's at the top with the win percentage of 59.09% and the second spot is at 45%.

    — Irfan Pathan (@IrfanPathan) December 6, 2021 " class="align-text-top noRightClick twitterSection" data=" ">

"ഞാൻ നേരത്തെ പറഞ്ഞതുപോലെ, വീണ്ടും പറയുന്നു. ഇന്ത്യക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. 59.09 വിജയ ശതമാനവുമായി അദ്ദേഹം ഒന്നാമതാണ്, 45 ശതമാനമാണ് രണ്ടാം സ്ഥാനം" ഇര്‍ഫാന്‍ പത്താന്‍ കുറിച്ചു.

also read:ചാമ്പന്‍സ്‌ ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുന്നു; ബാഴ്‌സയ്ക്ക് ജീവൻമരണ പോര്

ഇന്ത്യയെ 66 ടെസ്റ്റ് മത്സരങ്ങളിലാണ് ഇതേവരെ വിരാട് കോലി നയിച്ചിട്ടുള്ളത്. ഇതില്‍ 39 മത്സരങ്ങളിലം ടീം ജയിച്ച് കയറിയപ്പോള്‍ 11 മത്സരങ്ങളില്‍ സമനിലയിലാവുകയും 16 മത്സരങ്ങളില്‍ തോല്‍വി വഴങ്ങുകയും ചെയ്‌തു.

വിജയ ശതമാനത്തിന്‍റെ അടിസ്ഥാനത്തില്‍ എംഎസ്‌ ധോണിയാണ് കോലിക്ക് താഴെ രണ്ടാമതുള്ളത്. 60 മത്സരങ്ങളില്‍ ധോണിക്ക് കീഴിലിറങ്ങിയ ഇന്ത്യ 27 മത്സരങ്ങളിലാണ് ജയിച്ചത്. 15 മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 18 മത്സരങ്ങളില്‍ ടീം തോല്‍വി വഴങ്ങി.

ക്രിക്കറ്റില്‍ 50+ വിജയം നേടുന്ന ആദ്യ ക്രിക്കറ്റര്‍

കിവീസിനെതിരായ വിജയത്തോടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും 50+ വിജയങ്ങള്‍ നേടുന്ന ആദ്യ ക്രിക്കറ്റാവാനും വിരാട് കോലിക്ക് കഴിഞ്ഞു. ടെസ്‌റ്റില്‍ 50 വിജയങ്ങള്‍ തികച്ച കോലി നേരത്തെ 153 ഏകദിനത്തിലും 59 ടി20 മത്സരങ്ങളിലും വിജയിച്ച ടീമിന്‍റെ ഭാഗമായിരുന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.