ETV Bharat / sports

റിങ്കു 'ഹീറോ' ആയപ്പോൾ 'വില്ലനായ' യാഷ്‌ ദയാല്‍; ഒരു മാസത്തിന് ശേഷം കളിക്കളത്തിലേക്ക് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഗുജറാത്ത് ടൈറ്റന്‍സ് ജഴ്‌സിയില്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയാല്‍ കളിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ റിങ്കു സിങ്ങിനോട് അവസാന ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയതോടെ താരത്തിന് ടീമിലെ സ്ഥാനം നഷ്‌ടമായി. പിന്നീട് ഒരു മാസത്തിന് ശേഷം ഇന്നലെ ഹൈദരാബാദിനെതിരെയാണ് ദയാല്‍ ഗുജറാത്ത് നിരയില്‍ തിരിച്ചെത്തിയത്.

yash dayal  yash dayal ipl comeback  yash dayal vs srh  IPL  IPL 2023  GT vs SRH  Gujarat Titans  യാഷ്‌ ദയാല്‍  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  യാഷ് ദയാല്‍ മടങ്ങിവരവ്
Yash Dayal
author img

By

Published : May 16, 2023, 11:38 AM IST

അഹമ്മദാബാദ്: ഏപ്രില്‍ 9, ഐപിഎല്‍ പതിനാറാം പതിപ്പിലെ 13-ാം മത്സരം നടന്ന ദിവസം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിട്ടത്. അന്ന് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ഗുജറാത്ത് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തന്‍ ബാറ്റര്‍മാരെ ഒരു പരിധിവരെ പൂട്ടാന്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്കായി. 205 എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത 19 ഓവറില്‍ 176ന് 7 എന്നനിലയിലായിരുന്നു. ഗുജറാത്ത് ജയം പിടിക്കുമെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്.

  • After the Rinku Singh's five unforgettable sixes with the bat, Yash Dayal is back for Gujarat Titans.

    And he gets a wicket in his first over.

    Well done, Yash Dayal. pic.twitter.com/d3DyiGJhpt

    — Rahul Sharma (@CricFnatic) May 15, 2023 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍, യാഷ്‌ ദയാല്‍ എറിഞ്ഞ ആ മത്സരത്തിലെ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സ് പായിച്ച് റിങ്കു സിങ് കൊല്‍ക്കത്തയ്‌ക്ക് അവിശ്വസനീയമായൊരു ജയം സമ്മാനിച്ചു. ഈ മാജിക്കല്‍ ഇന്നിങ്‌സിന് പിന്നാലെ ഹീറോ ആയി റിങ്കു സിങ് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടം പിടിച്ചു. 20-ാം ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയശേഷം നിറകണ്ണുകളുമായി മൈതാനത്തിരുന്ന യാഷ് ദയാല്‍ വില്ലനുമായി.

ആ മത്സരത്തിന് ശേഷം നടന്ന കളികളില്‍ ഗുജറാത്തിന്‍റെ സബ്‌സ്‌ടിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയില്‍ പോലും ഇടം പിടിക്കാന്‍ യാഷ് ദയാലിനായില്ല. തുടര്‍ച്ചയായി യാഷ്‌ ദയാലിന് അവസരം ലഭിക്കാത്തതിനെ കുറിച്ച് ചോദിച്ചിരുന്നപ്പോള്‍, താരം അസുഖ ബാധിതനായെന്നും ശരീരഭാരം കുറഞ്ഞിരിക്കുകയാണെന്നും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു മാസത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെയാണ് ദയാല്‍ കളിക്കളത്തിലേക്ക് മടങ്ങിെയെത്തിയത്.

മടങ്ങിവരവില്‍ ഭേദപ്പെട്ട പ്രകടനംപുറത്തെടുക്കാന്‍ താരത്തിനായി. ഹൈദരാബാദിനെതിരെ നാല് ഓവര്‍ പന്തെറിഞ്ഞ യാഷ് ദയാല്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റും വീഴ്‌ത്തി. ഹൈദരാബാദിന്‍റെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റായിരുന്നു ഗുജറാത്ത് ഇടം കയ്യന്‍ ബൗളര്‍ സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ ഭീകര സംഭവങ്ങളില്‍ നിന്നും കരകയറാന്‍ യാഷ്‌ ദയാലിനെ എങ്ങനെയാണ് ടീം പിന്തുണച്ചതെന്ന് ഗുജറാത്ത് ടൈറ്റന്‍സ് അസിസ്റ്റന്‍ഡ് കോച്ച് മിഥുൻ മൻഹാസ് വെളിപ്പെടുത്തിയിരുന്നു.

'ചെടികളെപ്പോലെ തന്നെ പരിസ്ഥിതിയുടെ ഉല്‍പ്പന്നമാണ് ഓരോ താരവും. നിങ്ങളാണ് അവരെ വളര്‍ത്തേണ്ടത്. അത് ഒരു പുഷ്‌പം പോലെയാണ്, പൂവില്‍ എന്തെങ്കിലും ഭംഗിക്കുറവുണ്ടെങ്കില്‍ നിങ്ങള്‍ ഒരിക്കലും അതിനെ പറിച്ചെടുത്ത് വലിച്ചെറിയരുത്. നിങ്ങള്‍ അതിനെ പരിപാലിക്കണം.

അത്പോലെ തന്നെയാണ് ഇവിടെയും ചെയ്യേണ്ടത്. ശാരീരികമായും മാനസികമായും ഈ രണ്ട് മാസം ഒരു കുടുംബത്തെപ്പോലെയാണ് താരങ്ങളും ടീമും. അവരെ ഓരോരുത്തരെയും മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്‌താല്‍ എല്ലാം തുറന്ന് സംസാരിക്കാന്‍ അവര്‍ തയ്യാറാകും, അങ്ങനെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താം' മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്‍ഹാസിന്‍റെ പ്രതികരണം.

Also Read : IPL 2023 | ആര്‍ക്കും മറികടക്കാന്‍ കഴിയില്ല, ഞങ്ങള്‍ ക്വാളിഫയറില്‍ കളിക്കാന്‍ അര്‍ഹര്‍ : ഹാര്‍ദിക് പാണ്ഡ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.