ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നടത്തിയത്. ആദ്യം പന്തെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ താരം ബാറ്റിങ്ങിനിറങ്ങി 25 റണ്‍സും നേടിയിരുന്നു. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ജഡേജ രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്.
ദേവ്ദത്ത് പടിക്കല്‍, സഞ്‌ജു സാംസണ്‍ എന്നിവരായിരുന്നു ചെപ്പോക്കില്‍ രവീന്ദ്ര ജഡേജയ്‌ക്ക് മുന്നില്‍ വീണത്. ഇരുവരെയും ഒരേ ഓവറിലാണ് ജഡേജ മടക്കിയത്. രാജസ്ഥാനെതിരായ രണ്ട് വിക്കറ്റ് പ്രകടനത്തോടെ ഐപിഎല്ലില്‍ ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനും ജഡേജയ്‌ക്കായി.
ചെന്നൈ രാജസ്ഥാന്‍ മത്സരത്തിന്‍റെ ഒമ്പതാം ഓവറിലായിരുന്നു ജഡേജ സന്ദര്‍ശകര്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. ഓവറിന്‍റെ മൂന്നാം പന്തില്‍, 25 പന്തില്‍ 38 റണ്‍സ് നേടി നിന്ന പടിക്കലിനെയാണ് ജഡേജ പുറത്താക്കിയത്. ചെന്നൈ താരത്തെ സ്വീപ്പ് ചെയ്യാനായിരുന്നു ദേവ്‌ദത്തിന്‍റെ ശ്രമം.
എന്നാല്‍ താരത്തിന്‍റെ ഷോട്ട് സ്ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന ഡെവോണ്‍ കോണ്‍വെ കൈപ്പിടിയിലൊതുക്കി. അഞ്ചാം പന്തിലാണ് റണ്‍സൊന്നുമെടുക്കാതെ സഞ്‌ജു വീണത്. ബാക്ക് ഫുട്ടില്‍ സഞ്‌ജു കളിച്ചെങ്കിലും ടേണ്‍ ചെയ്‌തെത്തിയ പന്ത് രാജസ്ഥാന്‍ നായകന്‍റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
-
.@imjadeja on 🔥
— IndianPremierLeague (@IPL) April 12, 2023 " class="align-text-top noRightClick twitterSection" data="
He gets the wickets of Devdutt Padikkal and #RR captain Sanju Samson in the same over 👏 👏@ChennaiIPL are on a roll here 👍 👍
Watch those wickets 🔽
Follow the match ▶️ https://t.co/IgV0ZtiJJA#TATAIPL | #CSKvRR pic.twitter.com/4KwaPeh420
">.@imjadeja on 🔥
— IndianPremierLeague (@IPL) April 12, 2023
He gets the wickets of Devdutt Padikkal and #RR captain Sanju Samson in the same over 👏 👏@ChennaiIPL are on a roll here 👍 👍
Watch those wickets 🔽
Follow the match ▶️ https://t.co/IgV0ZtiJJA#TATAIPL | #CSKvRR pic.twitter.com/4KwaPeh420.@imjadeja on 🔥
— IndianPremierLeague (@IPL) April 12, 2023
He gets the wickets of Devdutt Padikkal and #RR captain Sanju Samson in the same over 👏 👏@ChennaiIPL are on a roll here 👍 👍
Watch those wickets 🔽
Follow the match ▶️ https://t.co/IgV0ZtiJJA#TATAIPL | #CSKvRR pic.twitter.com/4KwaPeh420
സഞ്‌ജു സാംസണിന്‍റെ വിക്കറ്റ് നേട്ടത്തോടെയായിരുന്നു ജഡേജ ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ജഡേജ ടി20 ക്രിക്കറ്റില്‍ നേടിയ 200-ല്‍ 138 വിക്കറ്റും പിറന്നത് ഐപിഎല്ലിലാണ്. ഐപിഎല്‍ കരിയറിലെ 214-ാം മത്സരത്തിലാണ് ജഡേജയുടെ ഈ നേട്ടം.
ഐപിഎല്ലില്‍ 2500ലധികം റണ്‍സും 100ലധികം വിക്കറ്റും സ്വന്തമാക്കിയ ആദ്യ താരമെന്ന നേട്ടത്തോടെയാണ് ജഡേജ രാജസ്ഥാനെതിരെ ബാറ്റിങ്ങിനെത്തിയത്. ചെപ്പോക്കില്‍ റോയല്‍സിനെതിരായ മത്സരത്തിലും താരത്തിന് ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്താനായി.
More Read: IPL 2023| ചെപ്പോക്കിൽ പൊരുതി വീണ് ചെന്നൈ; രാജസ്ഥാന് 3 റൺസിൻ്റെ ജയം
15 പന്ത് നേരിട്ട താരം 25 റണ്‍സ് മത്സരത്തില്‍ നേടിയിരുന്നു. എന്നാല്‍ ചെന്നൈയെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജയത്തിലേക്കെത്തിക്കാന്‍ ജഡേജയ്‌ക്ക് സാധിച്ചിരുന്നില്ല. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ സന്ദര്‍ശകരായ രാജസ്ഥാന്‍ മൂന്ന് റണ്‍സിന്‍റെ ജയം സ്വന്തമാക്കിയാണ് മടങ്ങിയത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 175 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ജോസ് ബട്‌ലറിന്‍റെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. ദേവ്ദത്ത് പടിക്കല്‍ (38), അശ്വിന്‍ (30) ഹെറ്റ്‌മെയര്‍ (30) എന്നിവരും റോയല്‍സിനായി മികച്ച പ്രകടനം കാഴ്‌ചവച്ചു.
176 റണ്‍സ് പിന്തുടരാനെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ പോരാട്ടം പോരാട്ടം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സിലൊതുങ്ങി. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെ, സന്ദീപ് ശര്‍മയുടെ ബോളില്‍ ധോണി രണ്ട് സിക്‌സര്‍ പറത്തിയെങ്കിലും ജയത്തിലെത്താന്‍ അവര്‍ക്കായില്ല. അര്‍ധ സെഞ്ച്വറി നേടിയ കോണ്‍വെ ആയിരുന്നു മത്സരത്തില്‍ ചെന്നൈയുടെ ടോപ്‌സ്‌കോറര്‍.