ETV Bharat / sports

IPL 2023 | തുടര്‍ ജയം തേടി മുംബൈ ഇന്ത്യന്‍സ്, എതിരാളികള്‍ കൊല്‍ക്കത്ത - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് വാങ്കഡെയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാന്‍ ഇറങ്ങുന്നത്

IPL 2023  ipl  mi vs kkr  mi vs kkr match preview  Mumbai Indians  Kolkata Knight Riders  മുംബൈ ഇന്ത്യന്‍സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎല്‍
IPL
author img

By

Published : Apr 16, 2023, 10:06 AM IST

മുംബൈ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പൊരുതി തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രോഹിത്തിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകുന്നേരം 3:30-നാണ് മത്സരം ആരംഭിക്കുന്നത്.

പ്രതീക്ഷയായി രോഹിത്, നിരാശപ്പെടുത്തി സൂര്യ : ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമായ മുംബൈക്ക് സീസണില്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും അവര്‍ പരാജയപ്പെട്ടിരുന്നു. മൂന്നാമത്തെ കളിയില്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയം സ്വന്തമാക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിച്ചിരുന്നു.

നായകന്‍ രോഹിത് ശര്‍മ ഫോം കണ്ടെത്തിയത് നിലവില്‍ ടീമിന് ആശ്വാസമാണ്. അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 45 പന്ത് നേരിട്ട രോഹിത് 61 റണ്‍സ് നേടിയിരുന്നു. മധ്യനിരയില്‍ റണ്‍സ് കണ്ടെത്തുന്ന തിലക് വര്‍മയുടെ പ്രകടനവും ഇന്ന് കൊല്‍ക്കത്തയെ നേരിടുന്ന മുംബൈക്ക് നിര്‍ണായകമാകും.

സൂര്യകുമാര്‍ യാദവ് താളം കണ്ടെത്താന്‍ വിഷമിക്കുന്നതാണ് നിലവില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന തലവേദന. ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 15 റണ്‍സ് നേടിയതൊഴിച്ചാല്‍ പിന്നീട് ടീമിന് വേണ്ടി കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ താരത്തിനായിട്ടില്ല.

ബോളിങ്ങിലും മുംബൈ നേരിടുന്ന വെല്ലുവിളികള്‍ ഏറെയുണ്ട്. പരിക്കേറ്റ ജേഫ്ര ആര്‍ച്ചര്‍ ഇന്നും കളിക്കാന്‍ സാധ്യതയില്ല. നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ പിയുഷ് ചൗള, ജേസണ്‍ ബെഹ്‌റൻഡോർഫ്, റിലീ മെര്‍ഡിത്ത് എന്നിവരുടെ പ്രകടനങ്ങളിലാണ് ടീമിന്‍റെ പ്രതീക്ഷ.

കരുത്ത് കാട്ടാന്‍ കൊല്‍ക്കത്ത : ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി വഴങ്ങിയതിന്‍റെ നിരാശ കൊല്‍ക്കത്തയ്‌ക്കുണ്ട്. നാല് മത്സരങ്ങളില്‍ രണ്ട് ജയം സ്വന്തമായുള്ള കെകെആര്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. മികച്ച റണ്‍റേറ്റുള്ള അവര്‍ക്ക് ഇന്ന് മുംബൈയെ വീഴ്‌ത്തിയാല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനാകും.

അവസാന രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ച റിങ്കു സിങ്ങായിരിക്കും ഇന്നത്തെ മത്സരത്തിലും പ്രധാന ശ്രദ്ധാകേന്ദ്രം. ഏഴാമനായി ക്രീസിലെത്തിയ താരം ഹൈദരാബാദിനെതിരെ പുറത്താകാതെ 58 റണ്‍സ് നേടിയിരുന്നു. റിങ്കുവിനൊപ്പം വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവരും റണ്‍സ് കണ്ടെത്തുന്നത് കൊല്‍ക്കത്തയ്‌ക്ക് കരുത്താണ്.

അതേസമയം, ഓപ്പണര്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താനാകാത്തത് ടീമിന് തിരിച്ചടിയാണ്. ആര്‍സിബിക്കെതിരെ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ജേസണ്‍ റോയ്, ലിറ്റണ്‍ ദാസ് എന്നിവരിലൊരാള്‍ ടീമിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ഫോം കണ്ടെത്താത്തതും അവര്‍ക്ക് തിരിച്ചടിയാണ്. സുനില്‍ നരെയ്‌ന്‍, വരുണ്‍ ചക്രവര്‍ത്തി, സുയഷ് ശര്‍മ എന്നീ സ്‌പിന്നര്‍മാരുടെ പ്രകടനവും കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാണ്.

ഐപിഎല്‍ ചരിത്രത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇരുവരും തമ്മിലേറ്റുമുട്ടിയ 31 മത്സരങ്ങളില്‍ 22ലും ജയം നേടിയത് മുംബൈ ആണ്. എന്നാല്‍ അവസാനം ഏറ്റുമുട്ടിയ മൂന്ന് കളികളിലും കൊല്‍ക്കത്ത ആയിരുന്നു ജയിച്ചത്.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാൻ കിഷൻ, തിലക് വർമ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, വിഷ്‌ണു വിനോദ്, ഡെവാൾഡ് ബ്രെവിസ്, നേഹൽ വാധേര, രമൺ ദീപ് സിസങ്‌, ജോഫ്ര ആർച്ചർ, ഡുവാൻ ജാൻസെൻ, ജേസൺ ബെഹ്‌റൻഡോർഫ്, റിലീ മെര്‍ഡിത്ത്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഷംസ് മുലാനി, അർഷാദ് ഖാൻ, അർജുൻ ടെണ്ടുൽക്കർ, ആകാശ് മധ്വാൾ, പിയൂഷ് ചൗള, സന്ദീപ് വാര്യര്‍, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, രാഘവ് ഗോയൽ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ് : ജേസണ്‍ റോയ്‌, എന്‍ ജഗദീശന്‍, റഹ്മാനുള്ള ഗുർബാസ്, നിതീഷ് റാണ (ക്യാപ്‌റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രെ റസല്‍, ലിറ്റണ്‍ ദാസ്, സുനില്‍ നരെയ്‌ന്‍, മന്ദീപ് സിങ്, ശാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, അനുകുല്‍ റോയ്, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, സുയഷ് ശര്‍മ, വൈഭവ് അറോറ, കുൽവന്ത് ഖെജ്‌റോലിയ, ഡേവിഡ് വീസ്, ഹര്‍ഷിത് റാണ, ലോക്കി ഫെര്‍ഗൂസണ്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.