മുംബൈ: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേഓഫ് ഉറപ്പിക്കും.
-
#DelhiCapitals have won the toss and they will bowl first against #RR
— IndianPremierLeague (@IPL) May 11, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/CzGkzHNGvV
">#DelhiCapitals have won the toss and they will bowl first against #RR
— IndianPremierLeague (@IPL) May 11, 2022
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/CzGkzHNGvV#DelhiCapitals have won the toss and they will bowl first against #RR
— IndianPremierLeague (@IPL) May 11, 2022
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL pic.twitter.com/CzGkzHNGvV
ഡല്‍ഹി രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കരിയയും ഇലവനിലെത്തി. രാജസ്ഥാന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ക്ക് പകരം റാസി വാന്‍ ഡര്‍ഡസനെ ഉള്‍പ്പെടുത്തി.
-
A look at the Playing XI for #RRvDC
— IndianPremierLeague (@IPL) May 11, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL https://t.co/urbjTtm6xL pic.twitter.com/0K0k8rO07v
">A look at the Playing XI for #RRvDC
— IndianPremierLeague (@IPL) May 11, 2022
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL https://t.co/urbjTtm6xL pic.twitter.com/0K0k8rO07vA look at the Playing XI for #RRvDC
— IndianPremierLeague (@IPL) May 11, 2022
Live - https://t.co/EA3RTz0tWQ #RRvDC #TATAIPL https://t.co/urbjTtm6xL pic.twitter.com/0K0k8rO07v
പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനിറങ്ങുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുള്ള രാജസ്ഥാൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ഡൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഡൽഹിക്ക് താഴെയുള്ള ടീമുകൾക്കെല്ലാം തന്നെ 10 പോയിന്‍റ് ആയതിനാൽ ഡൽഹിക്ക് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ.
രാജസ്ഥാൻ റോയൽസ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ദേവദത്ത് പടിക്കൽ, റാസി വാൻ ഡെർ ഡ്യൂസെൻ, റിയാൻ പരാഗ്, ആർ. അശ്വിൻ,ട്രെന്‍റ് ബോൾട്ട്, പ്രസിദ് കൃഷ്‌ണ, ചാഹൽ, കുൽദീപ് സെൻ.
ഡൽഹി ക്യാപിറ്റൽസ് ഇലവൻ: ഡേവിഡ് വാർണർ, കെ.എസ് ഭരത്, മിച്ചൽ മാർഷ്, ഋഷഭ് പന്ത് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, ലളിത് യാദവ്, അക്ഷർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ചേതൻ സക്കറിയ