മുംബൈ: അമ്പരപ്പിക്കുന്ന വേഗതയില്‍ പന്തെറിഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഐപിഎല്ലിലെ തന്‍റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായും മാലിക് തിളങ്ങി. ഗുജറാത്തിന്‍റെ മുന്‍ നിര താരങ്ങളായ ശുഭ്‌മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍ എന്നിവരെയാണ് ഉമ്രാന്‍ തിരിച്ച് കയറ്റിയത്.
-
Umran Malik with a casual 153 km/h yorker to send Wriddhiman Saha packing. Unreal. #GTvsSRH pic.twitter.com/dDhRGeO8mc
— Mike Stopforth (@mikestopforth) April 27, 2022 " class="align-text-top noRightClick twitterSection" data="
">Umran Malik with a casual 153 km/h yorker to send Wriddhiman Saha packing. Unreal. #GTvsSRH pic.twitter.com/dDhRGeO8mc
— Mike Stopforth (@mikestopforth) April 27, 2022Umran Malik with a casual 153 km/h yorker to send Wriddhiman Saha packing. Unreal. #GTvsSRH pic.twitter.com/dDhRGeO8mc
— Mike Stopforth (@mikestopforth) April 27, 2022
പാണ്ഡ്യ ഒഴികെയുള്ള താരങ്ങളുടെ കുറ്റി പിഴുതായിരുന്നു ഉമ്രാന്‍റെ വിക്കറ്റ് നേട്ടം. ഇതില്‍ സാഹയുടെ കുറ്റി തെറിപ്പിച്ച യോര്‍ക്കര്‍ പറന്നെത്തിയത് 153 കിലോമീറ്റര്‍ വേഗതയിലാണ്. മികച്ച ഫോമില്‍ കളിച്ചിരുന്ന സാഹയ്‌ക്ക് ഉമ്രാന്‍റെ തീയുണ്ടയ്‌ക്ക് മുന്നില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
- " class="align-text-top noRightClick twitterSection" data="">
പുറത്താവുമ്പോള്‍ 38 പന്തില്‍ 68 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. നാല് ഓവറില്‍ വെറും 25 റണ്‍സ് മാത്രം വഴങ്ങിയാണ് ഉമ്രാന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. അതേസമയം മത്സരത്തില്‍ ഹൈദരാബാദ് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം ഇന്നിങ്സിന്‍റെ അവസാന പന്തിലാണ് ഗുജറാത്ത് മറികടന്നത്.
also read: മഹാന്മാരായ പലരും ഇതേ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്; കോലിക്ക് പിന്തുണയുമായി ഡുപ്ലെസിസ്
19-ാം ഓവർ വരെ വിജയം ഉറപ്പിച്ചിരുന്ന ഹൈദരാബാദിനെ അവസാന ഓവറിൽ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും ചേർന്നാണ് അടിച്ചൊതുക്കിയത്. അവസാന ഓവറിൽ ജയത്തിനായി വേണ്ടിയിരുന്ന 22 റണ്‍സിനപ്പുറം ഇരുവരും ചേർന്ന് അടിച്ചെടുത്തു.