മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 159 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 158 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് വീണ്ടും രാജസ്ഥാന്‍റെ രക്ഷകനായത്.
52 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 67 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ആര്‍ അശ്വിന്‍ 9 പന്തില്‍ 21 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കൽ (15 പന്തില്‍ 15), സഞ്ജു സാംസൺ (7 പന്തില്‍ 20), ഡാരിൽ മിച്ചൽ (20 പന്തില്‍ 17), റിയാന്‍ പരാഗ് (3 പന്തില്‍ 3), എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഷിമ്രോൺ ഹെറ്റ്‌മെയർ (13 പന്തില്‍ 5), ട്രെന്‍റ് ബോള്‍ട്ട് (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു.
മുംബൈക്കായി റിലേ മെറിഡിത്ത് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. കുമാർ കാർത്തികേയ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തി. മൂന്നോവറില്‍ 47 റണ്‍സ് വഴങ്ങിയ ഹൃത്വിക് ഷോക്കീനും രണ്ട് വിക്കറ്റുണ്ട്.
also read: IPL 2022: കോലിയുടെ തിരിച്ച് വരവ് ആര്‍ത്തുവിളിച്ച് ആഘോഷിച്ച് അനുഷ്‌ക-വീഡിയോ
നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനിറങ്ങുന്നത്. മുംബൈ രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡെവാള്‍ഡ് ബ്രെവിസ്, ഉനദ്ഘട്ട് എന്നിവര്‍ പുറത്തായപ്പോള്‍, ടിം ഡേവിഡും കുമാർ കാർത്തികേയയും ടീമില്‍ ഇടംപിടിച്ചു.