ജോഹന്നാസ്‌ബര്‍ഗ്: സെഞ്ചൂറിയന്‍ ടി20യില്‍ ദക്ഷിണാഫ്രിക്കെതിരെ സന്ദര്‍ശകരായ പാകിസ്ഥാന് 204 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പാകിസ്ഥാനെതിരെ ഓപ്പണര്‍മാരായ ജന്നേമന്‍ മലാനും എയ്‌ഡന്‍ മക്രവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.
ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 108 റണ്‍സാണ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. 31 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 63 റണ്‍സെടുത്ത മക്രത്തിന്‍റെ വിക്കറ്റാണ് പോര്‍ട്ടീസിന് ആദ്യം നഷ്‌ടമായത്. മൂന്നാമനായി ഇറങ്ങിയ ജോര്‍ജ് ലിന്‍ഡെ 22 റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി. പിന്നാലെ അര്‍ദ്ധസെഞ്ച്വറിയോടെ 55 റണ്‍സെടുത്ത ഓപ്പണര്‍ മലാനും മടങ്ങി. നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനുമായ ഹെന്‍റീച്ച് ക്ലാസന്‍ 15 റണ്‍സെടുത്തും ആന്‍ഡിലെ ഫെഹ്ലുക്വായോ 11 റണ്‍സെടുത്തും പുറത്തായി.
-
🔸 Fifties from Aiden Markram and Janneman Malan
— ICC (@ICC) April 14, 2021 " class="align-text-top noRightClick twitterSection" data="
🔸 Quick-fire cameo from Rassie van der Dussen
South Africa have put up a formidable 203/5 🏏
Can they defend it?#SAvPAK ➡️ https://t.co/rihG1VCmdO pic.twitter.com/Lh4poPCeq3
">🔸 Fifties from Aiden Markram and Janneman Malan
— ICC (@ICC) April 14, 2021
🔸 Quick-fire cameo from Rassie van der Dussen
South Africa have put up a formidable 203/5 🏏
Can they defend it?#SAvPAK ➡️ https://t.co/rihG1VCmdO pic.twitter.com/Lh4poPCeq3🔸 Fifties from Aiden Markram and Janneman Malan
— ICC (@ICC) April 14, 2021
🔸 Quick-fire cameo from Rassie van der Dussen
South Africa have put up a formidable 203/5 🏏
Can they defend it?#SAvPAK ➡️ https://t.co/rihG1VCmdO pic.twitter.com/Lh4poPCeq3
34 റണ്‍സെടുത്ത വാന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഹസന്‍ അലി, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.