ലഖ്‌നൗ : ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 250 റണ്‍സ് വിജയ ലക്ഷ്യം. മഴമൂലം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്‌ടത്തിൽ 249 റണ്‍സ് നേടി. അർധസെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസന്‍റെയും(74), ഡേവിഡ് മില്ലറുടേയും(75) ബാറ്റിങ് മികവാണ് പ്രോട്ടീസ് പടയ്‌ക്ക് കരുത്തേകിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കായി പതിഞ്ഞ തുടക്കമാണ് ഓപ്പണർമാരായ ജാനെമാൻ മലാനും(22), ക്വിന്‍റൺ ഡി കോക്കും(48) ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 49 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. 12-ാം ഓവറിൽ ജാനെമാൻ മലാനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്.
-
Innings Break!
— BCCI (@BCCI) October 6, 2022 " class="align-text-top noRightClick twitterSection" data="
South Africa post 249/4 on the board.
2⃣ wickets for @imShard
1⃣ wicket each for @imkuldeep18 & @bishnoi0056
Over to #TeamIndia batters now. 👍 👍
Scorecard ▶️ https://t.co/d65WZUUDh2 #INDvSA | @mastercardindia pic.twitter.com/QjufluMv2y
">Innings Break!
— BCCI (@BCCI) October 6, 2022
South Africa post 249/4 on the board.
2⃣ wickets for @imShard
1⃣ wicket each for @imkuldeep18 & @bishnoi0056
Over to #TeamIndia batters now. 👍 👍
Scorecard ▶️ https://t.co/d65WZUUDh2 #INDvSA | @mastercardindia pic.twitter.com/QjufluMv2yInnings Break!
— BCCI (@BCCI) October 6, 2022
South Africa post 249/4 on the board.
2⃣ wickets for @imShard
1⃣ wicket each for @imkuldeep18 & @bishnoi0056
Over to #TeamIndia batters now. 👍 👍
Scorecard ▶️ https://t.co/d65WZUUDh2 #INDvSA | @mastercardindia pic.twitter.com/QjufluMv2y
തുടർന്നിറങ്ങിയ നായകൻ ടെംബ ബാവുമ വീണ്ടും നിരാശപ്പെടുത്തി. 8 റണ്‍സ് നേടിയ താരത്തെ ബൗൾഡാക്കി ഷാർദുൽ താക്കൂർ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ എയ്‌ഡൻ മാർക്രത്തെ സംപൂജ്യനാക്കി മടക്കി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ടീം സ്‌കോർ 100 കടന്നതിന് പിന്നാലെ ഡികോക്കിനെ അരങ്ങേറ്റക്കാരനായ രവി ബിഷ്‌ണോയിയും പുറത്താക്കി.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്ന് ടീം സ്‌കോർ ഉയർത്തുകയായിരുന്നു. ഇന്ത്യൻ ബോളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേർന്ന് 139 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യക്കായി ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവി ബിഷ്‌ണോയ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.