ETV Bharat / sports

India vs Pakistan Ishan Kishan Record പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി; ധോണിയുടെ വമ്പന്‍ റെക്കോഡിനൊപ്പം പിടിച്ച് ഇഷാന്‍ കിഷന്‍

author img

By ETV Bharat Kerala Team

Published : Sep 2, 2023, 7:49 PM IST

Ishan Kishan hits fourth consecutive ODI fifty തുടര്‍ച്ചയായി നാല് ഏകദിന അര്‍ധ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍.

Ishan Kishan hits fourth consecutive ODI fifty  Ishan Kishan ODI Record  MS Dhoni  Ishan Kishan Asia Cup Record  Asia Cup 2023  MS Dhoni  India vs Pakistan  ഇഷാന്‍ കിഷന്‍  ഇന്ത്യ vs പാകിസ്ഥാന്‍  ഇഷാന്‍ കിഷന്‍ റെക്കോഡ്  Ishan Kishan Record  എംഎസ്‌ ധോണി  ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി  Hardik Pandya  ഹാര്‍ദിക് പാണ്ഡ്യ
India vs Pakistan Ishan Kishan Record

കാന്‍ഡി: ഏഷ്യ കപ്പ് (Asia Cup) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ തുടക്കം തകര്‍ന്ന ഇന്ത്യയെ (India vs Pakistan) ട്രാക്കിലാക്കിയത് ഇഷാന്‍ കിഷനും (Ishan Kishan) ഹാര്‍ദിക് പാണ്ഡ്യയും (Hardik Pandya) ചേര്‍ന്നാണ്. കെഎല്‍ രാഹുലിന് പരിക്കേറ്റതിനാലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്.

ഏറെ സമ്മര്‍ദ ഘട്ടത്തില്‍ ഏഷ്യ കപ്പിലെ തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറിയുമായാണ് തിരികെ മടങ്ങിയത്. 81 പന്തുകളില്‍ ഒമ്പത് ഫോറുകളും രണ്ട് സിക്‌സും സഹിതം 82 റണ്‍സായിരുന്നു താരം നേടിയത്. ഏകദിനത്തില്‍ 25-കാരനായ ഇഷാന്‍ കിഷന്‍റെ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ചുറിയാണിത് (Ishan Kishan hits fourth consecutive ODI fifty) .

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സങ്ങളിലും ഇഷാന്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയിരുന്നു. ഇതോടെ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ്‌ ധോണിക്ക് (MS Dhoni) മാത്രം സ്വന്തമായിരുന്ന ഒരു തകര്‍പ്പന്‍ റെക്കോഡിന് ഒപ്പം പിടിച്ചിരിക്കുകയാണ് ഇഷാന്‍ കിഷന്‍ (Ishan Kishan ODI Record). ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് അർധസെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ കിഷൻ മാറിയത് (Ishan Kishan second Indian keeper after MS Dhoni to record four consecutive ODI fifties) .

കൂടാതെ ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം വിക്കറ്റ് കീപ്പറാണ് ഇഷാന്‍ കിഷന്‍ (Ishan Kishan Asia Cup Record). എസ് സി ഖന്നയും ധോണിയുമാണ് പട്ടികയില്‍ നേരത്തെ ഇടം പിടിച്ച താരങ്ങള്‍. 2008-ലും 2010-ലുമായി ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ രണ്ട് തവണ അര്‍ധ സെഞ്ചുറി നേടാന്‍ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്.

ALSO READ: Rohit Sharma On India vs Pakistan final : ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് ഫൈനലുണ്ടാവുമോ ? ; ഉത്തരം നല്‍കി രോഹിത് ശര്‍മ

ഇന്ത്യ (പ്ലേയിങ് ഇലവൻ) (India Playing XI Against Pakistan): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (പ്ലേയിങ് ഇലവൻ) (Pakistan Playing XI Against India ): ബാബർ അസം (സി), മുഹമ്മദ് റിസ്വാൻ (ഡബ്ല്യു), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ആഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ.

ALSO READ: Haris Rauf Met Virat Kohli : കൈ കൊടുത്തു, പിന്നെ കെട്ടിപ്പിടിച്ചു ; മെല്‍ബണിലെ 'ഏറ്റുമുട്ടലിന്' ശേഷം ആദ്യമായി കോലിയും റൗഫും കണ്ടപ്പോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.