സതാംപ്ടണ്‍ : കിവീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യാമായിരുന്നുവെന്നും മികച്ച പ്രകടനം നടത്താനുള്ള സാഹചര്യമാണ് സതാംപ്ടണിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആറാം ദിനത്തിലെ തെളിഞ്ഞ കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ 170 റണ്‍സ് മാത്രമാണ് കണ്ടെത്താനായിരുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ 88 പന്തില്‍ 41 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.
also read: 2013 ജൂണ്‍ 23 ; ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിപ്പട പുതു ചരിത്രമെഴുതിയ ദിനം
രോഹിത് ശർമ 81 പന്തിൽ 30 റൺസെടുത്തു. വിരാട് കോലി((29 പന്തിൽ 13), ചേതേശ്വർ പൂജാര(80 പന്തിൽ 15), ശുഭ്മാൻ ഗിൽ (33 പന്തിൽ 8), അജിൻക്യ രഹാനെ (40 പന്തിൽ 15), രവീന്ദ്ര ജഡേജ (49 പന്തിൽ 16), രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 7), മുഹമ്മദ് ഷമി (10 പന്തിൽ 13) ഇഷാന്ത് ശർമ (6 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോര്‍.