ETV Bharat / sports

IND vs ZIM: വര്‍ഷങ്ങള്‍ കാത്തിരുന്ന് ടീമിലെത്തി, പിന്നെയും അവഗണന, രാഹുല്‍ ത്രിപാഠിയെ തഴഞ്ഞതില്‍ വിമര്‍ശനവുമായി ആരാധകര്‍ - rahul tripathi india cricket team

ഐപിഎല്‍ 2022 -ല്‍ മികച്ച പ്രകടനം പുറത്തെടുത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ത്രിപാഠിയെ ഇന്ത്യയുടെ അയര്‍ലന്‍ഡ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്.

IND vs ZIM  രാഹുല്‍ ത്രിപാഠി  rahul tripathi  cricket fans on rahul tripathi
ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്കായി കാത്തിരുന്നത് വര്‍ഷങ്ങള്‍, രാഹുല്‍ ത്രിപാഠിയെ തഴഞ്ഞതില്‍ വിമര്‍ശനവുമായി ആരാധകര്‍
author img

By

Published : Aug 18, 2022, 5:04 PM IST

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ നിന്ന് രാഹുല്‍ ത്രിപാഠിയെ തഴഞ്ഞതില്‍ പ്രതിഷേധവുമായി ആരാധകര്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്നത്തെ (സിംബാബ്‌വെയ്‌ക്ക് എതിരായ ആദ്യ ഏകദിനം) മത്സരത്തില്‍ രാഹുല്‍ ത്രിപാഠിക്ക് രാജ്യാന്തര അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

  • 3 wicketkeepers in one team and Rahul tripathi again ignored 🥴🥴

    — Abarar kheduvora (@Abararkheduvor6) August 18, 2022 " class="align-text-top noRightClick twitterSection" data=" ">
  • Once again #Rahultripathi has been denied a change in the playing 11 🥲🤧!
    Feel very sad for the guy #ZIMvsIND

    — Ichigo Senpai 🏴‍☠️ (@Fierfistsabo) August 18, 2022 " class="align-text-top noRightClick twitterSection" data=" ">

അതേസമയം മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം നല്‍കി രാഹുല്‍ ത്രിപാഠിയെ തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം സ‍ഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ മാത്രമേ ഇടംപിടിക്കൂ എന്ന വിലയിരുത്തലിലായിരുന്നു പലരും. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ത്രിപാഠിയെ ഇന്ത്യന്‍ ടീമിലേക്ക് പരഗിഗണിച്ചത്.

  • Really disappointed that @rahultripathi is overlooked once again. No login in having 3 WKs (Rahul, Ishan and Samson). Dont know when will he get a chance to represent the Indian Team !! #ZIMvIND #RahulTripathi

    — Mustafa Moudi (@Mustafamoudi) August 18, 2022 " class="align-text-top noRightClick twitterSection" data=" ">

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഐപിഎല്ലില്‍ കളിച്ച രാഹുല്‍ ത്രിപാഠി 14 മത്സരങ്ങളില്‍ നിന്നും 413 റണ്‍സാണ് നേടിയത്. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത 31-കാരനെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് ആദ്യമായി ഉള്‍പ്പെടുത്തിയത്. ഇന്ത്യ അയര്‍ലന്‍ഡില്‍ കളിച്ച രണ്ട് ടി20 മത്സരങ്ങളിലും രാഹുലിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

  • @BCCI where is rahul tripathi? I can not see his name in the playing 11. He is on TOURIST VISA only?

    — Bhupendra (@Bhuppig16) August 18, 2022 " class="align-text-top noRightClick twitterSection" data=" ">

പിന്നാലെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് ത്രിപാഠിക്ക് അവസരം ലഭിച്ചത്. മൂന്ന് ഏകദിനങ്ങളാണ് കെഎല്‍ രാഹുലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ കളിക്കുക. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായാണ് ഇന്ത്യന്‍ ടീം സിംബാബ്‌വെയിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.