ETV Bharat / sports

IND vs BAN TEST| 'അശ്വിനും കുല്‍ദീപും പൊരുതി'; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 404ന് പുറത്ത് - ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര

ബംഗ്ലാദേശിന് എതിരെ ആറിന് 278 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അവസാന നാല് വിക്കറ്റില്‍ 126 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.

IND vs BAN  india  bangladesh  IND vs BAN TEST LIVE  ഇന്ത്യ  ആര്‍ അശ്വിന്‍  കുല്‍ദീപ് യാദവ്  ബംഗ്ലാദേശ്  ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര  ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്
IND vs BAN TEST
author img

By

Published : Dec 15, 2022, 1:24 PM IST

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 404 റണ്‍സിന് പുറത്ത്. ആറിന് 278 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അവസാന നാല് വിക്കറ്റില്‍ 126 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. എട്ടാം വിക്കറ്റില്‍ 92 റണ്സ് ചേര്‍ത്ത ആര്‍.അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരുടെ ഇന്നിങ്‌സാണ് രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് തുണയായത്.

രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ശ്രേയസ് അയ്യരെ നഷ്‌ടപ്പെട്ടു. ഇന്നലെ 82 റണ്‍സെടുത്ത് ക്രീസില്‍ നിലയുറപ്പിച്ച താരത്തിന് ഇന്ന് നാല് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഇബാദെത്ത് ഹൊസൈന്‍ ആയിരുന്നു ശ്രേയസിനെ മടക്കിയത്.

തുടര്‍ന്ന് ക്രീസിലൊരുമിച്ച അശ്വിനും കുല്‍ദീപും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് ഇരുവരും 55 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. 348ന് ഏഴ് എന്ന നിലയിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്.

തുടര്‍ന്നും ക്രീസിലെത്തിയ സഖ്യം ഇന്ത്യക്ക് വേണ്ടി അനായാസം റണ്‍സ് കണ്ടെത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ബംഗ്ലാദേശ് ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമായി. ഇന്ത്യന്‍ സ്‌കോര്‍ 361ല്‍ നില്‍ക്കേ അശ്വിന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

ഇന്ത്യയുടെ വെറ്ററന്‍ താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ 13മത്തെ അര്‍ധസെഞ്ച്വറിയാണിത്. 58 റണ്‍സ് നേടിയ അശ്വിനെ മെഹ്‌ദി ഹസന്‍ മടക്കിയതിന് പിന്നാലെ കുല്‍ദീപ് യാദവിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്‌ടമായി. തൈജുല്‍ ഇസ്‌ലം ആണ് കുല്‍ദീപിന്‍റെ വിക്കറ്റ് നേടിയത്.

393-9 എന്ന നിലയില്‍ നിന്ന ഇന്ത്യയെ ഉമേഷ് യാദവുും മുഹമ്മദ് സിറാജും ചേര്‍ന്നാണ് 400 കടത്തിയത്. പത്ത് പന്ത് നേരിട്ട ഉമേഷ് 15 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ സിറാജിനെ മെഹ്‌ദി ഹസനാണ് പുറത്താക്കിയത്.

ടോസ്‌ നഷ്‌ടപ്പെട്ട് ബോളിങ്ങിനിറങ്ങിയ ആതിഥേയര്‍ക്കായി മെഹ്‌ദി ഹസന്‍, തൈജുല്‍ ഇസ്‌ലം എന്നിവര്‍ നാല് വീതം വിക്കറ്റ് നേടി. ഇബാദത്ത് ഹുസൈൻ, ഖാലിദ് അഹമ്മദ് എന്നിവര്‍ ഇന്ത്യയുടെ ഓരോ വിക്കറ്റും സ്വന്തമാക്കി.

Also Read: സെഞ്ച്വറിക്കരികിൽ വീണ് പുജാര, നിലയുറപ്പിച്ച് ശ്രേയസ്; ബംഗ്ലാദേശിനെതിരെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.