ഡൽഹി : ഇന്ത്യ ആദ്യമായി അന്താരാഷ്‌ട്ര ട്വന്‍റി-20 മത്സരം കളിക്കുന്നത് 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. അന്ന് പ്ലെയിംഗ് ഇലവനില്‍ ഉണ്ടായിരുന്നവരിൽ 10 പേരും ഇന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ചിലര്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിച്ചപ്പോള്‍ ചിലര്‍ ദേശീയ ടീമിന്‍റെയും ഫ്രാഞ്ചൈസി ലീഗുകളിലേയും സപ്പോർട്ടിങ് സ്‌റ്റാഫുകളുടെയും റോളിൽ തുടരുന്നു. മറ്റുചിലർ കമന്‍ററി ബോക്‌സിലും കളി നിരീക്ഷകരുമൊക്കെയായി ക്രിക്കറ്റുമായുള്ള സജീവ ബന്ധം തുടരുന്നുണ്ടെങ്കിലും അവരെല്ലാം കളത്തിന് പുറത്താണ്.
നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി-20 പരമ്പരയ്‌ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. അന്ന് ആ പ്ലെയിംഗ് ഇലവനില്‍ ഉണ്ടായിരുന്ന 11 പേരില്‍ ഒരാള്‍..! ഒരാള്‍ മാത്രം ഇപ്പോഴും ഇന്ത്യയുടെ നീലക്കുപ്പായത്തിൽ കളത്തിലിറങ്ങി. ഈ ഐപിഎൽ തിളക്കമാർന്ന പ്രകടനം നടത്തിയതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി തന്‍റെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിച്ച അതേ താരം..
ആ 16 വര്‍ഷത്തെ കരിയറിൽ ട്വന്‍റി-20 ഫോർമാറ്റിൽ തന്‍റെ രാജ്യത്തിനായുള്ള ആദ്യ അര്‍ദ്ധശതകം സ്വന്തമാക്കിയിരിക്കുന്നു. കൊടുങ്കാറ്റിൽ ആടിയുലയുന്ന കപ്പലിനെ നിയന്ത്രിക്കുന്ന കപ്പിത്താനെന്ന പോലെ തകർന്നടിഞ്ഞ ടീമിനെ ഒറ്റയ്ക്ക് നയിക്കുന്നു. ടീമിന്‍റെ ടോപ്‌സ്‌കോറർ ആകുന്നു, പരമ്പരയിലെ നിർണായക മത്സരത്തിൽ ടിമിന് ജീവശ്വാസമേകുന്നു.
ALSO RAED: 'പ്രായം നോക്കണ്ട, എന്താണ് ചെയ്യുന്നതെന്ന് നോക്കൂ'; ടി20 ലോകകപ്പില്‍ കാര്‍ത്തിക് വേണമെന്ന് ഗവാസ്‌കര്‍
200 സ്ട്രൈക്ക് റേറ്റിന് മുകളിൽ പ്രഹരശേഷിൽ ബാറ്റ് ചലിപ്പിക്കുന്നു.. എന്തിനേറെ ഐപിഎൽ അല്ലെ.. രാജ്യത്തിനായി ട്വന്‍റി-20യിൽ മികച്ച ഇന്നിങ്സുകൾ കളിച്ചില്ലെന്ന് വിമർശിച്ചവർക്ക് മുൻപിൽ നെഞ്ചും വിരിച്ചാണ് 37 കാരന്‍റെ തിരിച്ചുവരവ്. 16 വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്ത്യയുടെ ആദ്യ അന്താരാഷ്‌ട്ര ട്വന്‍റി-20യില്‍ കളിയിലെ കേമനായ അയാൾ ഇപ്പോഴും ദേശീയ ടീമിന്‍റെ രക്ഷകന്‍ ആകുന്നു.
അതെ ആ ഒരാള്‍ കാലഘട്ടത്തേയും അതിജീവിച്ച് ക്രിക്കറ്റിനെ തന്നിലേക്ക് ചേര്‍ക്കുകയാണ്..അല്ല..അയാള്‍ ക്രിക്കറ്റിനോളം വലുതാവുകയാണ്. ആ ഒരാളാണ് മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ച് വരവ് ഗംഭീരമാക്കിയ ദിനേഷ് കാര്‍ത്തിക്.