ദുബായ്: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് ഐസിസി ഏകദിന റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ പ്രകടനമാണ് താരത്തിന് തുണയായത്. നേരത്തെ എട്ടാം സ്ഥാനത്തായിരുന്ന മിതാലി മൂന്ന് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.
38കാരിയായ താരം 2019 ഒക്ടോബറിന് ശേഷം ആദ്യമായാണ് ആദ്യ അഞ്ചില്‍ തിരിച്ചെത്തുന്നത്. അതേസമയം ടി20 റാങ്കിങ്ങില്‍ നാലാം സ്ഥാനം താരം നില്‍നിര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷന്‍ ഷഫാലി വര്‍മയാണ് ഒന്നാം സ്ഥാനത്ത്.
also read: അർജുന അവാർഡ്: അങ്കിതയേയും പ്രജ്‌നേഷിനേയും എഐടിഎ ശിപാർശ ചെയ്തു
മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. 108 പന്തില്‍ 72 റണ്‍സ് കണ്ടെത്തിയ മിതാലിയുടെ ഇന്നിങ്സായിരുന്നു ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണാകയമാത്. മറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ തിളങ്ങാനായിരുന്നില്ല. സച്ചിൻ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ 22 വർഷം പൂർത്തിയാക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും മിതാലി സ്വന്തമാക്കിയിട്ടുണ്ട്.