ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോയെന്ന് ഉറപ്പില്ല. കൊവിഡ് സ്ഥിരീകരിച്ച താരം നിലവില്‍ ക്വാറന്‍റൈനിലാണുള്ളത്. രോഹിത്തിന് പകരം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആരാവും ടീമിനെ നയിക്കുകയെന്നതില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. ഇതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്ക് ആരാകുമെത്തുകയെന്ന് നിരവധി ചര്‍ച്ചകളും നടക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
-
@Jaspritbumrah93 https://t.co/njMwnDtO9Z
— Harbhajan Turbanator (@harbhajan_singh) June 28, 2022 " class="align-text-top noRightClick twitterSection" data="
">@Jaspritbumrah93 https://t.co/njMwnDtO9Z
— Harbhajan Turbanator (@harbhajan_singh) June 28, 2022@Jaspritbumrah93 https://t.co/njMwnDtO9Z
— Harbhajan Turbanator (@harbhajan_singh) June 28, 2022
ഇപ്പോഴിതാ ഇത് സംബന്ധിച്ച ഐസിസിയുടെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ ആരാകും ഇന്ത്യയെ നയിക്കുകയെന്നാണ് ഐസിസി ആരാധകരോട് ട്വിറ്ററില്‍ ചോദിച്ചിരുന്നത്. ഈ ട്വീറ്റിന് പേസര്‍ ജസ്‌പ്രീത് ബുംറയെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു ഹര്‍ഭജന്‍ പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന മത്സരത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും പോരടിക്കുക. വെള്ളിയാഴ്ച എഡ്‌ജ്ബാസ്റ്റനിലാണ് മത്സരത്തിന് തുടക്കമാവുക. അതേസമയം കഴിഞ്ഞ ദിവസം രോഹിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു.
ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയാണ് താരം പങ്കുവച്ചത്. ഇതോടെ രോഹിത് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബുംറയെക്കൂടാതെ റിഷഭ് പന്തിന്‍റേയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ചുമതല നല്‍കണമെന്ന് വാദിക്കുന്നവരുമുണ്ട്.