ദുബായ് : ഒക്‌ടോബർ 17 ന് യുഎഇയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഐ.സി.സി പുറത്തിറക്കി. ലൈവ് ദി ഗെയിം എന്ന് തുടങ്ങുന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് സംഗീത സംവിധായകൻ അമിത് ത്രിവേദിയാണ്.
ഗാനത്തിനൊപ്പം വിരാട് കോലി, കീറോണ്‍ പൊള്ളാർഡ്, മാക്‌സ്‌വെൽ, റാഷിദ് ഖാൻ എന്നിവരുടെ ആനിമേഷൻ വീഡിയോയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
3 ഡി, 2 ഡി ഇഫക്റ്റുകൾ ചേര്‍ത്താണ് ഗാനത്തിനൊപ്പമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡിസൈനർമാരും, ആനിമേറ്റർമാരും ഉൾപ്പെടെ നാൽപ്പതിലധികം പേർ ചേർന്ന ടീമാണ് ഗാനമൊരുക്കിയത്.
-
🎵 Let the world know,
— ICC (@ICC) September 23, 2021 " class="align-text-top noRightClick twitterSection" data="
This is your show 🎵
Come #LiveTheGame and groove to the #T20WorldCup anthem 💃🕺 pic.twitter.com/KKQTkxd3qw
">🎵 Let the world know,
— ICC (@ICC) September 23, 2021
This is your show 🎵
Come #LiveTheGame and groove to the #T20WorldCup anthem 💃🕺 pic.twitter.com/KKQTkxd3qw🎵 Let the world know,
— ICC (@ICC) September 23, 2021
This is your show 🎵
Come #LiveTheGame and groove to the #T20WorldCup anthem 💃🕺 pic.twitter.com/KKQTkxd3qw
ALSO READ : ധോണി ഉപദേഷ്‌ടാവ്, അശ്വിൻ തിരിച്ചെത്തി: ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ഒക്‌ടോബർ 17ന് യോഗ്യതാ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. സൂപ്പർ 12 മത്സരങ്ങൾ ഒക്‌ടോബർ 23 ന് ആരംഭിക്കും. നവംബർ 14 നാണ് ഫൈനൽ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടൽ.
ആറ് രാജ്യങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ കൂടിയുണ്ടാവും.
-
There’s somethin’ happenin’ in the air yo 🎼
— T20 World Cup (@T20WorldCup) September 23, 2021 " class="align-text-top noRightClick twitterSection" data="
Drop everything else. The #T20WorldCup anthem is here 💥#LiveTheGame pic.twitter.com/eczg0WfKwD
">There’s somethin’ happenin’ in the air yo 🎼
— T20 World Cup (@T20WorldCup) September 23, 2021
Drop everything else. The #T20WorldCup anthem is here 💥#LiveTheGame pic.twitter.com/eczg0WfKwDThere’s somethin’ happenin’ in the air yo 🎼
— T20 World Cup (@T20WorldCup) September 23, 2021
Drop everything else. The #T20WorldCup anthem is here 💥#LiveTheGame pic.twitter.com/eczg0WfKwD
ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവരെക്കൂടാതെ യോഗ്യതാറൗണ്ടില്‍ നിന്നുള്ള രണ്ട് ടീമുകള്‍ കൂടി അണിനിരക്കും.
പോയിന്‍റ് പട്ടികയില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. നവംബര്‍ 10നാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍.
ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരും മത്സരിക്കുന്ന രണ്ടാം സെമി ഫൈനൽ നവംബർ 11 ന് നടക്കും. രണ്ട് സെമി ഫൈനലുകള്‍ക്കും ഓരോ റിസര്‍വ് ദിനവുമുണ്ടാവും.