ETV Bharat / sports

17 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ പര്യടനത്തിന് ഇംഗ്ലണ്ട് - പാകിസ്ഥാന്‍ പര്യടനത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ ടി20, ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്നു

England To Tour Pakistan For The First Time In 17 Years  England vs Pakistan  Zakir Khan PCB Director  pakistan cricket board  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം  ഇംഗ്ലണ്ട് vs പാകിസ്ഥാന്‍  പാകിസ്ഥാന്‍ പര്യടനത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്റ്റര്‍ സാകിര്‍ ഖാന്‍
17 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ പര്യടനത്തിന് ഇംഗ്ലണ്ട്
author img

By

Published : Aug 2, 2022, 5:52 PM IST

കറാച്ചി : 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം പാകിസ്ഥാനില്‍ പര്യടനം നടത്തുന്നു. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെ കറാച്ചിയിലും ലാഹോറിലും ഇംഗ്ലണ്ട് ഏഴ് ടി20 മത്സരങ്ങൾ കളിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു.

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ സെപ്റ്റംബർ 20, 22, 23, 25 തിയതികളില്‍ കറാച്ചിയില്‍ നടക്കും. ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ സെപ്റ്റംബർ 28, 30, ഒക്‌ടോബര്‍ രണ്ട് തിയതികളില്‍ ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് അരങ്ങേറുക.

ടി20 ലോകകപ്പിന് ശേഷം മൂന്ന് മത്സര ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ കളിക്കുന്നുണ്ട്. ഡിസംബറിലാണ് ടെസ്റ്റ് പര്യടനം നടക്കുക. ഇംഗ്ലണ്ട് പാകിസ്ഥാനില്‍ പരമ്പരയ്ക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്‌ടര്‍ സാകിര്‍ ഖാന്‍ പറഞ്ഞു.

also read: ഭുവിയുള്ളപ്പോള്‍ അവസാന ഓവര്‍ എന്തിന് ആവേശിന് നല്‍കി?; മറുപടിയുമായി രോഹിത്

ടി20 ലോക റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ടീമാണ് ഇംഗ്ലണ്ട്. അവരുമായി കളിക്കുന്നത് ടി20 ലോകകപ്പില്‍ പാകിസ്ഥാന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.