ഏകദിന ക്രിക്കറ്റില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ താരം മിഥാലി രാജിന്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ കളിക്കാനിറങ്ങിയതോടെയാണ് മിഥാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്.
Congratulations to India Women captain @M_Raj03, who has now become the first woman to play 200 ODIs. 👏#NZvIND pic.twitter.com/mNXFz5C1xm
— ICC (@ICC) February 1, 2019 " class="align-text-top noRightClick twitterSection" data="
">Congratulations to India Women captain @M_Raj03, who has now become the first woman to play 200 ODIs. 👏#NZvIND pic.twitter.com/mNXFz5C1xm
— ICC (@ICC) February 1, 2019Congratulations to India Women captain @M_Raj03, who has now become the first woman to play 200 ODIs. 👏#NZvIND pic.twitter.com/mNXFz5C1xm
— ICC (@ICC) February 1, 2019
1999-ല്‍ അയര്‍ലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ മിഥാലി രാജ് നേരത്തെ തന്നെ ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കുന്ന വനിതാ ക്രിക്കറ്ററെന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരുന്നു. ഷാര്‍ലറ്റ് എഡ്വേര്ഡ്സിന്റെ 191 ഏകദിന മത്സരങ്ങളെന്ന റെക്കോര്‍ഡായിരുന്നു അന്ന് പഴങ്കഥയായത്. അതേ സമയം ചരിത്ര നേട്ടം കുറിച്ച മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങാന്‍ മിഥാലിക്ക് കഴിഞ്ഞില്ല. 28 പന്തില്‍ 9 റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.