ETV Bharat / sports

ധോണി ഇനി ഇന്ത്യക്ക് വേണ്ടി കളിച്ചേക്കില്ല: ഹർഭജന്‍ - ഹർഭജന്‍ സിങ് വാർത്ത

ബിസിസിഐയുെട വാർഷിക കരാറില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഹർഭജന്‍ സിംഗിന്‍റെ പ്രതികരണം

Harbhajan Singh News  Dhoni retirement News  Dhoni BCCI contract News  Dhoni News  Harbhajan on Dhoni News  ധോണിയെ കുറിച്ച് ഹർഭജന്‍ വാർത്ത  ധോണി വാർത്ത  ഹർഭജന്‍ സിങ് വാർത്ത  ധോണിയുടെ വിരമിക്കല്‍ വാർത്ത
ഹർഭജന്‍
author img

By

Published : Jan 17, 2020, 5:11 PM IST

ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണി ഇനി നീലക്കുപ്പായത്തില്‍ കളിക്കാന്‍ സാധ്യത കുറവാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ധോണിയുടെ സഹതാരവുമായ ഹർഭജന്‍ സിംഗ്. ബിസിസിഐയുടെ വാർഷിക കരാറില്‍ നിന്നും ധോണിയെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഹർഭജന്‍റെ പ്രതികരണം.

ധോണി ഐപിഎല്ലിനായി തയ്യാറെടുക്കുകയാകും. 2019-ല്‍ നടന്ന ലോകകപ്പ് വരെ കളിക്കാനാണ് ധോണി നേരത്തെ തീരുമാനിച്ചിരുന്നത്. ഐപിഎല്ലില്‍ ധോണി മികച്ച പ്രകടനം പുറത്തെടുത്താലും അദ്ദേഹം ടി-20 ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. അതേസമയം ഐപിഎല്ലില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഹർഭജന്‍ സിംഗ് പറഞ്ഞു. ഐപിഎല്ലില്‍ ധോണി മികച്ച പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹത്തെ ടീമില്‍ എടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

Intro:Body:

dd

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.