ETV Bharat / sports

പ്രായം ഒരു പ്രശ്നമല്ല: ട്വൻടി -20യില്‍ ഇരട്ട സെഞ്ച്വറിയുമായി ചന്ദർപോൾ

author img

By

Published : Apr 5, 2019, 7:15 PM IST

ട്വന്‍റി-20ല്‍ ഇരട്ട സെഞ്ച്വറി തികച്ച് മുൻ വിൻഡീസ് താരം. 76 പന്തില്‍ നിന്ന് ചന്ദർപോൾ നേടിയത് 210 റൺസ്.

ചന്ദർപോൾ

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി അപൂർവ്വമാണെന്നിരിക്കെ ട്വന്‍റി-20ല്‍ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് മുൻ താരം ശിവനാരായൻ ചന്ദർപോൾ. ആഡം സാൻഫോർഡ് ടി-20 ടൂർണമെന്‍റിലാണ് ചന്ദർപോളിന്‍റെ ഈ വെടിക്കെട്ട് പ്രകടനം.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് വെസ്റ്റ് ഇൻഡീസിന്‍റെ മുൻ താരമായ ചന്ദർപോളിനെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ 43കാരനായ ചന്ദർപോൾ കളിക്കുന്നുണ്ട്. സെന്‍റ് മാർട്ടീനില്‍ നടന്ന മത്സരത്തില്‍ 210 റൺസ് നേടയാണ് വിൻഡീസ് താരം ഏവരെയും ഞെട്ടിച്ചത്. 76 പന്തില്‍ നിന്ന് 25 ഫോറുകളും 13 സിക്സും സഹിതമായിരുന്നു ചന്ദർപോളിന്‍റെ ഇന്നിംഗ്സ്. അമേരിക്കൻ ടീമായ മാഡ് ഡോഗ്സിനെതിരെ 303 റൺസാണ് ചന്ദർപോളിന്‍റെ ടീം നേടിയത്. മറ്റൊരു വിൻഡീസ് താരമായ ഡ്വെയ്ൻ സ്മിത്ത് 29 പന്തില്‍ നിന്ന് 54 റൺസെടുത്തു. മത്സരത്തില്‍ 192 റൺസിന്‍റെ കൂറ്റൻ വിജയവും ചന്ദർപോളിന്‍റെ ടീം നേടി.

വെസ്റ്റ് ഇൻഡീസിന് വേണ്ടി 164 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ചന്ദർപോൾ 11,867 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 251 ഇന്നിംഗ്സുകളില്‍ നിന്ന് 11,953 റൺസും താരം സ്വന്തമാക്കി. മികച്ച താരമായിരുന്നിട്ടും ഇതിഹാസ താരമായ ബ്രയാൻ ലാറയുടെ നിഴലില്‍ ഒതുങ്ങിപോയതാണ് ചന്ദർപോളിന് വിനയായത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.