ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഒരുകാലത്ത് നിരന്തരം സ്ലഡ്‌ജ് ചെയ്‌തിരുന്നതായി ബംഗ്ലാദേശ് പേസർ റുബല്‍ ഹുസൈന്‍. സഹതാരം തമീം ഇഖ്ബാലുമായി നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം കോലിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. 2011-ലെ അണ്ടർ 19 ലോകകപ്പിലായിരുന്നു ആദ്യത്തെ മോശം അനുഭവമെന്ന് റുബല്‍ പറയുന്നു. അന്ന് ഞങ്ങൾ രണ്ട് പേരും അണ്ടർ 19 ക്രിക്കറ്റ് കളിക്കുകയാണ്. ലോകകപ്പിനിടെ കോലി ധാരാളമായി സ്ലഡ്‌ജ് ചെയ്യാറുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്‌ട്ര ടൂർണമെന്‍റിലും കോലി ഇത് ആവർത്തിച്ചു. ഞങ്ങളുടെ ബാറ്റ്സ്‌മാന്‍മാരെ ദക്ഷിണാഫ്രിക്കയില്‍ കോലി നിരന്തരം സ്ലഡ്‌ജ് ചെയ്‌തു. അതിന് ശേഷം ഗ്രൗണ്ടില്‍ തനിക്ക് നിയന്ത്രിക്കാനായില്ല. കോലി പുറത്തായപ്പോൾ മോശമായി പ്രതികരിച്ചു. അദ്ദേഹം തിരിച്ചും. പിന്നീട് അത് വാക്കേറ്റമായി മാറി. അമ്പയർ ഇടപെട്ടാണ് രംഗം ശമിപ്പിച്ചതെന്നും റുബല്‍ ഹുസൈന്‍ പറഞ്ഞു.
2008-ലെ അണ്ടർ 19 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോലിയുടെ കരിയറില്‍ ഉയർച്ചമാത്രമെ ഉണ്ടായിട്ടുള്ളൂ. ഇന്ന് ലോകത്തെ മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനുമാണ് കോലി. അതേസമയം ഒമ്പത് തവണ കോലിയെ റുബല്‍ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ റുബലിന് എതിരെ 69.50 മെന്ന ബാറ്റിങ് ശരാശരിയാണ് കോലിക്കുള്ളത്.