ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആറാം സീസ് പിവി സിന്ധുവിന് ഇന്ന് ക്വാർട്ടർ ഫൈനല്‍. ക്വാർട്ടറില്‍ ജപ്പാന്‍റെ നാലാം സീഡ് നവോമി ഒക്കുഹാരയാണ് എതിരാളി. രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ ജി ഹ്യുന്‍ സങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്‌കോർ 21-19, 21-15. അതസമയം ഇന്ത്യയുടെ 20-ാം സീഡ് സൈന നെഹ്‌വാൾ ആദ്യ റൗണ്ടില്‍ പുറത്തായി. ജപ്പാന്‍റെ അകനെ യമാഗുച്ചിയോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോർ 21-11, 21-8. ലോക മൂന്നാം സീഡാണ് യമാഗുച്ചി. ഇതോടെ സൈനയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്കും മങ്ങലേറ്റു. റാങ്കിങ്ങില്‍ ആദ്യ 16-ല്‍ എത്തിയാലെ സൈനക്ക് ടോക്കിയോ ഒളിമ്പിക്സില്‍ ബർത്ത് ഉറപ്പിക്കാനാകൂ.
ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍; സിന്ധുവിന് ഇന്ന് ക്വാർട്ടർ - പിവി സിന്ധു വാർത്ത
ക്വാർട്ടറില്‍ ജപ്പാന്‍റെ നാലാം സീഡ് നവോമി ഒക്കുഹാരയാണ് ഇന്ത്യന്‍ താരം പിവി സിന്ധുവിന്‍റെ എതിരാളി