ETV Bharat / sitara

സിനിമ മാറുന്നു, നായകരെയല്ല അഭിനേതാക്കളെയാണ് ആവശ്യം : ബംഗാളി താരം പ്രോസെന്‍ജിത് ചാറ്റര്‍ജി

author img

By

Published : Nov 28, 2019, 2:53 PM IST

ഇന്ത്യൻ സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നതെന്നും ഇതിന്‍റെ ഭാഗമായി താരങ്ങളെയല്ല നല്ല പ്രകടനം കാഴ്‌ച വെക്കുന്ന കലാകാരന്മാരെയാണ് ആവശ്യമെന്നും പ്രോസെന്‍ജിത് ചാറ്റര്‍ജി പറഞ്ഞു.

പ്രോസെന്‍ജിത് ചാറ്റര്‍ജി  ബംഗാളി താരം പ്രോസെന്‍ജിത് ചാറ്റര്‍ജി  നായകരെയല്ല അഭിനേതാക്കളെയാണ് ആവശ്യം  അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രോസെന്‍ജിത്  Prosenjit Chatterjee  need actors, not heroes  Prosenjit Chatterjee in IFFI  Prosenjit Chatterjee about new films
പ്രോസെന്‍ജിത് ചാറ്റര്‍ജി

പനാജി: വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന നല്ല അഭിനേതാക്കളാണ് ഇന്നത്തെ സിനിമ ആവശ്യപ്പെടുന്നതെന്ന് പ്രശസ്‌ത ബംഗാളി താരം പ്രോസെന്‍ജിത് ചാറ്റര്‍ജി. ഇന്ത്യൻ സിനിമയിൽ ഇപ്പോൾ നടക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. ഇതിന്‍റെ ഭാഗമായി താരങ്ങളെയല്ല നല്ല പ്രകടനം കാഴ്‌ച വക്കുന്ന കലാകാരന്മാരെയാണ് ആവശ്യമെന്ന് താരം കൂട്ടിച്ചേർത്തു. ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാസുദീന്‍ സിദ്ദിഖിയെ പോലെ പ്രതിഭ ഉള്ളവരെ ഇന്ന് സിനിമാപ്രേമികൾ അംഗീകരിക്കുന്നുണ്ട്. ഇത് ഇരുപത് വർഷങ്ങൾക്ക് മുമ്പ് അസാധ്യമായിരുന്നു. പക്ഷേ, മികച്ച പ്രകടനം നടത്തുന്നവരെയാണ് സിനിമക്ക് അനുവാര്യമെന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. അതിനാൽതന്നെ നായികയും നായകനും അപ്രസക്തമാകാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ പുതുതായി വരുന്നവർക്ക് അവരുടെ പ്രതിഭ കാണിക്കാൻ മികച്ച അവസരങ്ങളുണ്ടെന്നും പ്രോസെന്‍ജിത് ചാറ്റര്‍ജിയുടെ വിശദീകരിച്ചു.

കഴിഞ്ഞ 30 വർഷത്തിനിടയിൽ എന്നിൽ വന്ന മാറ്റം സിനിമ തെരഞ്ഞെടുക്കുന്നതിലാണ്. മുമ്പ് പ്രൊഡക്ഷൻ ഹൗസിന്‍റെയോ സംവിധായകന്‍റെയോ അടിസ്ഥാനത്തിൽ ആയിരുന്നു സിനിമ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ മുമ്പാരും ചെയ്‌തിട്ടില്ലാത്ത കഥാപാത്രങ്ങളുള്ള കഥയാണ് തനിക്കിഷ്‌ടമെന്നും പ്രോസെന്‍ജിത് ചാറ്റര്‍ജി വ്യക്തമാക്കി. അതിനാൽ മികച്ച വേഷങ്ങൾ ചെയ്യാനുള്ള ആഗ്രഹം സിനിമാ മേഖലയിൽ തന്നെ പിടിച്ചുനിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.