ETV Bharat / sitara

നെറ്റ്‌ഫ്ലിക്സിൽ നായാട്ടിന്‍റെ സബ്ടൈറ്റിൽ മാറ്റിയെന്ന് വിവേക് രഞ്ജിത്; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷ - vivek ranjith nayattu film sub title news malayalam

താൻ നൽകിയ സബ്ടൈറ്റിൽ മാറ്റി വെറുതെ വിവർത്തനം ചെയ്ത സബ്ടൈറ്റിലാണ് നായാട്ടിന്‍റെ നെറ്റ്‌ഫ്ലിക്സ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിവേക് രഞ്ജിത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട് വിവേക് രഞ്ജിത് വാർത്ത  വിവേക് രഞ്ജിത് സബ്ടൈറ്റിൽ നായാട്ട് പുതിയ വാർത്ത  സബ്ടൈറ്റിൽ മാറ്റി നൈറ്റ്‌ഫ്ലിക്സ് നായാട്ട് വാർത്ത  subtitle changed netflix nayattu news  vivek ranjith nayattu film sub title news malayalam  martin prakattu vivek ranjith nayattu film news latest
വിവേക് രഞ്ജിത്
author img

By

Published : May 10, 2021, 8:48 AM IST

Updated : May 10, 2021, 3:36 PM IST

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത 'നായാട്ട്' നെറ്റ്‌ഫ്ലിക്സിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർ പ്രധാന താരങ്ങളായ മലയാള ചിത്രത്തിന്‍റെ സബ്ടൈറ്റിൽ ഒരുക്കിയത് വിവേക് രഞ്ജിത് ആണ്. എന്നാൽ, നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്‍റെ സബ്ടൈറ്റിലിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും താൻ ചെയ്‌ത സബ്ടൈറ്റിലല്ല ഇതെന്നും വിവേക് രഞ്ജിത് ട്വിറ്ററിൽ വിശദമാക്കി.

  • So disappointed that all my effort has gone down the drain. #Nayattu is a fantastic film & non-Malayalis deserve to experience it in all its glory. And @NetflixIndia has denied that experience to them, by replacing my contextual subs with plain translations 'acceptable' to them!

    — Vivek Ranjit (@vivekranjit) May 8, 2021 " class="align-text-top noRightClick twitterSection" data=" ">
  • I am trying through the producers and @APIfilms to get my original subtitles back on @NetflixIndia for #Nayattu. I hope it is resolved soon. It's not fair to ask you to wait, but it will be better if you can watch it once the original subs are restored.

    — Vivek Ranjit (@vivekranjit) May 9, 2021 " class="align-text-top noRightClick twitterSection" data=" ">

പൊലീസിനെ സർ എന്ന് വിളിക്കുന്ന ഭാഗങ്ങളിൽ അവരുടെ പേരാണ് ഉപയോഗിച്ചിട്ടുള്ളത്. ജോഷി മാത്യുവിന് പകരം മിസ്റ്റർ മാത്യു എന്ന് മാറ്റി. തന്‍റെ പരിശ്രമങ്ങൾ പാഴായതിൽ നിരാശയുണ്ടെന്നും ചിത്രത്തിന്‍റെ കഥയെ അടിസ്ഥാനമാക്കിയുള്ള സബ്ടൈറ്റിലിന് പകരം നെറ്റ്‌ഫ്ലിക്സിൽ വെറുതെ വിവർത്തനം ചെയ്താണ് ഇംഗ്ലീഷിലേക്ക് മാറ്റിയതെന്നും വിവേക് രഞ്ജിത് ആരോപിച്ചു.

ഡിജിറ്റൽ റിലീസിൽ സബ്ടൈറ്റിലിന്‍റെ പ്രാധാന്യം

മലയാളത്തിന് പുറത്തുള്ളവരും സിനിമയുടെ പ്രേക്ഷക സമൂഹത്തിലുണ്ട്. നെറ്റ്‌ഫ്ലിക്സ് സബ്ടൈറ്റിൽ മാറ്റിയതിന് പിന്നിലെ കാരണം മനസിലാകുന്നില്ല. ശബ്ദവും ദൃശ്യങ്ങളും പോലെ സബ് ടൈറ്റിലും അതിനാൽ വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. നായാട്ടിന്‍റെ നിർമാതാക്കളുടെയും എപിഐ ഫിലിംസിന്‍റെയും സഹായത്തോടെ ശരിയായ സബ്ടൈറ്റിൽ സിനിമയുടെ നെറ്റ്ഫ്ലിക്സ് പതിപ്പിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും വിവേക് രഞ്ജിത് വ്യക്തമാക്കി.

More Read: നായാട്ടിലെ 'മറുകര തേടും' ഗാനം എത്തി, വിങ്ങലായി അനില്‍ നെടുമങ്ങാട്

അതേ സയമം, നെറ്റ്‌ഫ്ലിക്സിന് പുറമെ സിംപ്ലൈ സൗത്തിലൂടെയും നായാട്ട് ഓൺലൈനിൽ റിലീസ് ചെയ്തിരുന്നു. സിംപ്ലൈ സൗത്തിൽ ശരിയായ സബ്ടൈറ്റിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിവേക് രഞ്ജിത് കൂട്ടിച്ചേർത്തു. താരം എന്ന നിവിൻ പോളി ചിത്രത്തിലൂടെ തിരക്കഥാകൃത്തായും തുടക്കം കുറിക്കുകയാണ് വിവേക് രഞ്ജിത്.

Last Updated : May 10, 2021, 3:36 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.