ETV Bharat / sitara

'ദി പ്രീസ്റ്റ്' ടീസർ പൊങ്കലിന്; ആകാംക്ഷയോടെ ആരാധകർ

author img

By

Published : Jan 12, 2021, 6:13 PM IST

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദി പ്രീസ്റ്റിലെ ടീസർ വ്യാഴാഴ്‌ച രാത്രി ഏഴു മണിക്ക് റിലീസ് ചെയ്യും.

The priest film news  മഞ്ജു വാര്യരും മമ്മൂട്ടിയും വാർത്ത  മഞ്ജു വാര്യരും മമ്മൂട്ടിയും സിനിമ വാർത്ത  ദി പ്രീസ്റ്റ് ടീസർ റിലീസ് വാർത്ത  ദി പ്രീസ്റ്റ് ടീസർ പൊങ്കൽ വാർത്ത  the priest teaser release january 14th news  mammootty manju warrier film news  mammootty the priest film news
ദി പ്രീസ്റ്റ് ടീസർ പൊങ്കലിന്

മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം, പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദി പ്രീസ്റ്റിനായി മലയാളികൾ. കട്ടതാടിയും വട്ടകണ്ണടയും നീളൻ തൊപ്പിയും ധരിച്ച് മമ്മൂട്ടിയുടെ കത്തനാർ വേഷത്തിലുള്ള പോസ്റ്ററുകളും ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് മഞ്ജുവാര്യർ വന്ന ഗെറ്റപ്പുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഹോളിവുഡ് ലുക്കിലും കത്തനാർ ലുക്കിലുമൊക്കെ അൽപം നിഗൂഢതയും ഇരുട്ടും നിറച്ചാണ് ദി പ്രീസ്റ്റിലെ പോസ്റ്ററുകൾ ഒരുക്കിയിട്ടുള്ളത്. എന്നാൽ, ചിത്രത്തിൽ നിന്നുള്ള മഞ്ജു വാര്യർ ലുക്ക് ഇതുവരെയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുമില്ല.

" class="align-text-top noRightClick twitterSection" data="

The Priest Official Teaser Releasing on January 14 at 7 PM

Posted by Mammootty on Tuesday, 12 January 2021
">

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ- ലേഡി സൂപ്പർസ്റ്റാർ ചിത്രത്തിന്‍റെ ടീസർ വരുന്ന 14-ാം തിയതി രാത്രി ഏഴു മണിക്ക് റിലീസ് ചെയ്യുമെന്ന് ദി പ്രീസ്റ്റ് ടീം അറിയിച്ചു. ചിത്രത്തിൽ നിന്നുള്ള പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ടീസർ റിലീസ് തിയതി പ്രഖ്യാപിച്ചത്. നവാഗതനായ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒരു മിസ്റ്ററി ത്രില്ലറായാണ് ഒരുക്കുന്നത്. കുഞ്ഞിരാമായണത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപും കോക്‌ടെയിൽ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം മേനോനും ചേർന്നാണ് ദി പ്രീസ്റ്റിന്‍റെ രചന. നിഖില വിമലും കൈതി ഫെയിം മോണിക്കയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന അഭിനേതാക്കൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.