ന്യൂഡല്‍ഹി: 72-ാം റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പദ്‌മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 119 പേര്‍ക്കാണ് ഈ വര്‍ഷം പദ്‌മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. കേരളത്തിന്‍റെ അഭിമാനമായ ഗായിക കെ.എസ് ചിത്ര ഉള്‍പ്പടെ പത്ത് പേര്‍ക്കാണ് പദ്‌മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. അന്തരിച്ച മുന്‍ അസം മുഖ്യമന്ത്രി തരഉണ്‍ ഗൊഗോയ്, ചന്ദ്രശേഖര്‍ കംബര, മുന്‍ സ്‌പീക്കര്‍ സുമിത്ര മഹാജന്‍, നിര്‍പേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വൻ, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശു ഭായ് പട്ടേല്‍, ഖല്‍ബെ സാദിഖ്, രജനികാന്ത് ദേവിദാസ് ഷ്രോഫ്, തര്‍ലോചന്‍ സിങ് എന്നിവരാണ് പദ്‌മഭൂഷണ് അര്‍ഹരായ മറ്റുള്ളവര്‍.
അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഉള്‍പ്പടെ ഏഴ് പേര്‍ക്കാണ് ഇത്തവണ പദ്‌മവിഭൂഷണ്‍ ലഭിച്ചത്. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ, ഡോ.ബെല്ലേ മോനപ്പ ഹെഗ്‌ഡേ, നരേന്ദര്‍ സിങ്, മൗലാന വഹീദുദീന്‍ ഖാന്‍, ബി.ബി ലാല്‍, സുദര്‍ശന്‍ സാഹു എന്നിവരാണ് പദ്‌മ വിഭൂഷണിന് അര്‍ഹരായ മറ്റുള്ളവര്‍.
102 പേരാണ് ഇത്തവണ പദ്‌മശ്രീ പുരസ്‌കാരം നേടിയത്. കേരളത്തില്‍ നിന്ന് ഗായരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സാഹിത്യ വിദ്യാഭ്യാസ മേഖലയില്‍ ബാലന്‍ പുത്തേരിയും കെ.കെ രാമചന്ദ്രയും മെഡിസിന്‍ വിഭാഗത്തില്‍ ഡോ.ധനജ്ഞയ് ദിവാകറും പുരസ