മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് എത്തി ഒരു കാലത്ത് മലയാള സിനിമയിലും തമിഴിലും സജീവമായിരുന്ന ധന്യ മേരി വര്‍ഗീസ് 10 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. വീണ്ടും തിരിച്ചെത്തുന്ന സന്തോഷം ധന്യ തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ഉയരെയ്‌ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെയിലൂടെയാണ് ധന്യയുടെ തിരിച്ചുവരവ്. ടൊവിനോ തോമസ്-ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കാണെക്കാണെയിലെ പ്രധാന അഭിനേതാക്കള്‍. 2006ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം തിരുടിയിലൂടെയായിരുന്നു ധന്യയുടെ സിനിമാപ്രവേശനം. തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ പ്രധാന മലയാള ചിത്രങ്ങള്‍. നിരവധി സീരിയലുകളിലും ധന്യ വേഷമിട്ടിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
'ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിന് മുന്നില്‍ വരാന്‍ പേകുന്നതിന്‍റെ ആവേശത്തിലാണ്. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍റെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിലൊന്നായ പ്രണയത്തില്‍ അദ്ദേഹത്തിന്‍റെ മകളുടെ വേഷത്തിലായിരുന്നു. ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുകയാണ് ഇപ്പോള്‍. ഉയരെക്ക് ശേഷം മനു അശോകനാണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്‍റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതരായ നിരവധിപേര്‍ക്കൊപ്പം വീണ്ടും ജോലി ചെയ്യാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. എന്നെ പിന്തുണച്ച കാണെക്കാണെയിലെ മുഴുവന്‍ ടീമിനും നന്ദി' ധന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.