ETV Bharat / sitara

Prathap Pothen praises Marakkar : 'മരക്കാർ മികച്ചത്' തുറന്ന് പറഞ്ഞ് പ്രതാപ്‌ പോത്തന്‍

author img

By

Published : Dec 21, 2021, 10:24 AM IST

Prathap Pothen praises Marakkar : മരക്കാറെ പുകഴ്‌ത്തി നടന്‍ പ്രതാപ്‌ പോത്തന്‍. താന്‍ മരക്കാര്‍ കണ്ടുവെന്നും, പ്രിയന്‍റെ ഏറ്റവും മികച്ച സൃഷ്‌ടിയാണ് മരക്കാര്‍ എന്നും പ്രതാപ്‌ പോത്തന്‍ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് മരക്കാറെ വാനോളം പുകഴ്‌ത്തി പ്രതാപ്‌ പോത്തന്‍ രംഗത്തെത്തിയിരിക്കുന്നത്.

Prathap Pothen praises Marakkar  മരക്കാറെ പുകഴ്‌ത്തി നടന്‍ പ്രതാപ്‌ പോത്തന്‍  Prathap Pothen mass reply to fans  പ്രിയന്‍റെ ഏറ്റവും മികച്ച സൃഷ്‌ടിയാണ് മരക്കാര്‍  Latest Mohanlal movie  Latest Marakkar updates
Prathap Pothen praises Marakkar : മരക്കാറെ പുകഴ്‌ത്താന്‍ മോഹന്‍ലാല്‍ 3 മില്യണ്‍ ഡോളര്‍ നല്‍കിയെന്ന് പ്രതാപ്‌ പോത്തന്‍

നാളേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'. തിയേറ്റര്‍ റിലീസിന് ശേഷം ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ്‌ ചെയ്‌തിരുന്നു. ഇതോടെ ചിത്രത്തെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Prathap Pothen praises Marakkar : ഈ സാഹചര്യത്തില്‍ 'മരക്കാറെ' പുകഴ്‌ത്തി നടന്‍ പ്രതാപ്‌ പോത്തന്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ 'മരക്കാര്‍' കണ്ടുവെന്നും, പ്രിയന്‍റെ ഏറ്റവും മികച്ച സൃഷ്‌ടിയാണ് 'മരക്കാര്‍' എന്നും പ്രതാപ്‌ പോത്തന്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് 'മരക്കാറെ' വാനോളം പ്രശംസിച്ച് പ്രതാപ്‌ പോത്തന്‍ രംഗത്തെത്തിയത്.

'മരക്കാറെ' കുറിച്ചുള്ള പോസ്‌റ്റ്‌ പങ്കുവച്ചതിന് പിന്നാലെ നടന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് താഴെ നിരവധി പേരാണ് ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതിലൊരു വിമര്‍ശകന്‍റെ ചോദ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

Prathap Pothen mass reply to fans : 'ഇത്തരത്തില്‍ 'മരക്കാര്‍' റിവ്യൂ എഴുതാന്‍ മോഹന്‍ലാല്‍ എത്ര രൂപ സമ്മാനിച്ചു' എന്നായിരുന്നു വിമര്‍ശകന്‍റെ ചോദ്യം. വിമര്‍ശകന്‍റെ ചോദ്യത്തിന് പ്രതാപ്‌ പോത്തന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. 'ആരോടും പറയില്ലെന്ന് എനിക്ക് ഉറപ്പ് നല്‍കിയാല്‍ പറായം. മൂന്ന് മില്യണ്‍ ഡോളറാണ് എന്‍റെ കേയ്‌മാന്‍ ഐലന്‍ഡ്‌ അക്കൗണ്ടിലേക്ക് മോഹന്‍ലാല്‍ അയച്ചത്. ആരോടും പറയുത് കേട്ടോ.. പക്ഷേ നിങ്ങളെ പോലെ ഒരാളെ എങ്ങനെയാണ് ഞാന്‍ വിശ്വസിക്കുക.'- പ്രതാപ്‌ പോത്തന്‍ മറുപടി നല്‍കി.

പ്രതാപ്‌ പോത്തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്‌-

'കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ 'മരക്കാര്‍' കണ്ടു. എനിക്ക് സിനിമ ഇഷ്‌ടപ്പെട്ടു. അത്‌ പ്രിയന്‍റെ ഏറ്റവും മികച്ച സൃഷ്‌ടിയാണ്, എന്‍റെ അഭിപ്രായത്തില്‍... എന്‍റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത്‌ തേന്മാവിന്‍ കൊമ്പത്താണ്... കൊള്ളാം... മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത എപിക്‌ സ്‌കെയിലില്‍ ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ അത്തരത്തിലുള്ള ആദ്യത്തെ സിനിമയെന്ന് പറയാം.

പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്‌. എന്നാല്‍ ഞാന്‍ മൂന്ന്‌ മണിക്കൂറുള്ള ഈ സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്‍റെ സൃഷ്‌ടിയുടെ ലോകത്തേയ്‌ക്ക്‌ എത്തിപ്പെടുകയായിരുന്നു. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം... മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍.. സംഗീതം..ശബ്‌ദം.. കൂടാതെ എല്ലാറ്റിനും മുകളിലായി നില്‍ക്കുന്ന അഭിനയം... എല്ലാവരും ഗംഭീരമായിട്ടുണ്ട്.

മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം കുഞ്ഞാലിയുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു. ക്ലോസ്‌ അപ്‌ കാഴ്‌ചയില്‍ ആ കണ്ണുകളും മൂക്കും.. പ്രണവ്‌ അവന്‍റെ അച്ഛനെ പോലെ തന്നെ.

എന്‍റെ ഹൃദയത്തെയും ആത്മാവിനെയും ചിത്രം സ്‌പര്‍ശിച്ചു. എന്‍റെ നെടുമുടി വേണു (എന്‍റെ ചെല്ലപ്പനാശാരി) സാമൂതിരിയായി അഭിനയിക്കുന്നു. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്‍റെ ഭാഗം ചെയ്‌തു. അദ്ദേഹം അഭിനയിച്ച ചില രംഗങ്ങളില്‍ രോമാഞ്ചമുണ്ടായത് എനിക്ക് മാത്രമാണോ!

പ്രിയന്‍ ഒരു ചൈനീസ്‌ പയ്യനെയും കീര്‍ത്തി സുരേഷിനെയും ചേര്‍ത്ത് ചിത്രീകരിച്ച ഒരു ഗാനം എന്‍റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്‍റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, ആ പെണ്‍കുട്ടി സിനിമയില്‍ വലിയ നേട്ടങ്ങള്‍ കയ്യടക്കും. എന്‍റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം. മുന്‍വിധികളില്ലാതെ നിങ്ങള്‍ മരക്കാര്‍ കാണുക. എന്‍റെ അതേ അനുഭവമായിരിക്കും നിങ്ങള്‍ക്കും...' -പ്രതാപ്‌ പോത്തന്‍ കുറിച്ചു.

Also Read : 22-ാം നിലയിൽ നിന്ന് വീണ് ജാപ്പനീസ് താരം സയാക കാണ്ഡ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.