ETV Bharat / sitara

പിറന്നാളും വിവാഹവാര്‍ഷികവും ഒരുമിച്ച്, പൂര്‍ണിമയെ ആശംസകള്‍കൊണ്ട് മൂടി ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും - poornima indrajith

പൃഥ്വിരാജ്, സുപ്രിയ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, പ്രാര്‍ഥന ഇന്ദ്രജിത്ത് എന്നിവരെല്ലാം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്

Poornima Indrajith birthday  poornima indrajith wedding anniversary  പൂര്‍ണിമ ഇന്ദ്രജിത്ത്  പൂര്‍ണിമ വാര്‍ത്തകള്‍  പൂര്‍ണിമ വിവാഹ വാര്‍ഷികം  poornima indrajith  poornima indrajith news
പിറന്നാളും വിവാഹവാര്‍ഷികവും ഒരുമിച്ച്, പൂര്‍ണിമയെ ആശംസകള്‍കൊണ്ട് മൂടി ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും
author img

By

Published : Dec 13, 2020, 1:23 PM IST

മോളിവുഡിലെ ജനപ്രിയരായ താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമയും. ഇന്ന് പതിനെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. ഒപ്പം പൂര്‍ണിമയുടെ 42 ആം പിറന്നാളും. പൂര്‍ണിമയെ ആശംസകള്‍ കൊണ്ടാണ് മൂടുകയാണ് പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്‍റെയും ആരാധകരും ബന്ധുക്കളും സുഹൃത്തുക്കളും.

ഇക്കാലമത്രയും തന്‍റെ താങ്ങായി നിന്ന പ്രിയപ്പെട്ടവളോട് നന്ദി എന്നാണ് ഇന്ദ്രജിത്ത് വിവാഹവാര്‍ഷിക ദിനത്തില്‍ പൂര്‍ണിമക്ക് ആശംസകള്‍ നേര്‍ന്ന് കുറിച്ചത്. ഒടുവില്‍ നമ്മുടെ വിവാഹത്തിന് നിയമപരമായി പ്രായപൂര്‍ത്തിയായി എന്നാണ് തമാശ രൂപേണ പൂര്‍ണിമ കുറിച്ചത്.

അമ്മയ്ക്ക് ജന്മദിനാശംസകളുമായി മകള്‍ പ്രാര്‍ഥനയും എത്തിയിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് അമ്മ എന്നാണ് പ്രാര്‍ഥന കുറിച്ചത്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് സ്നേവും പരിധികളില്ലാത്ത ആശംസകളാണ് ഗീതു മോഹന്‍ദാസും മഞ്ജു വാര്യരും ചൊരിഞ്ഞത്. ഇരുവരും പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളാണ്.

കഴിഞ്ഞദിവസം തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഓര്‍മകള്‍ പൂര്‍ണിമ പങ്കുവച്ചിരുന്നു. പൃഥ്വിരാജും, സുപ്രിയയും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടെയും വിവാഹം. ഡിസംബര്‍ 13ന് തന്നെയാണ് പൂര്‍ണിമയുടെ ജന്മദിനവും. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്. പ്രാര്‍ഥനയും നക്ഷത്രയും. പ്രാര്‍ഥന ഒരു പിന്നണി ഗായിക കൂടിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.