ETV Bharat / sitara

ഒടുവിൽ വില്ലനും നായികയും ഒന്നായി; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് പൂജ ബത്ര - Nawab Shah

പരമ്പരാഗത രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് തന്‍റെ അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പൂജാ ബത്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു

ഒടുവിൽ വില്ലനും നായികയും ഒന്നായി; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് പൂജ ബത്ര
author img

By

Published : Jul 15, 2019, 10:52 PM IST

തന്‍റെ വിവാഹ വാർത്തയിൽ സ്ഥിരീകരണവുമായി ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായ പൂജാ ബത്ര. സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള നവാബ് ഷായാണ് പൂജയുടെ ഭർത്താവ്. ഡൽഹിയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. 'അതെ, ഞങ്ങൾ വിവാഹിതരായി. നവാബും ഞാനും ഡൽഹിയിൽ വച്ച് മനസമ്മതം കൈമാറി, ഞങ്ങളുടെ കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്തിനാണ് വിവാഹം വച്ച് താമസിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊരു ഒഴുക്കിനൊപ്പം പോകുകയായിരുന്നു. പെട്ടെന്നാണ് എന്‍റെ ജീവിതം ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണ് എന്ന് തിരിച്ചറിഞ്ഞത്. പിന്നെ വച്ചു നീട്ടുന്നതിൽ അർഥമില്ല. അതിനാൽ, ഞങ്ങൾ വിവാഹിതരായി. ആര്യ സമാജ് ചടങ്ങ് പ്രകാരം ഞങ്ങൾ വിവാഹിതരായി. ഈയാഴ്ച വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യും' പൂജ പറഞ്ഞു.

പരമ്പരാഗത രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് തന്‍റെ അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും പൂജാ ബത്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലറായ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ ബത്ര അവസാനമായി അഭിനയിച്ചത്. നവാബുമായി ഏറെ നാളായി പൂജ പ്രണയത്തിലായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. കീര്‍ത്തിചക്ര, രൗദ്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച താരമാണ് നവാബ്. പൂജാ ബത്രയുടെ രണ്ടാം വിവാഹമാണ് ഇത്. ഡോക്ടറായ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലൊസാഞ്ചൽസിൽ താമസമാക്കിയിരുന്നു. എന്നാൽ പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ എന്ന കാരണം ചൂണ്ടിക്കാണിച്ച് പിന്നീട് വിവാഹ മോചനം നേടി.

1997ൽ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ഭായ്, സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ഹസീന മാൻ ജായേഗി തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു. ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുങ്കു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്‍റെ മകൻ എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.