മോഹന്‍ലാല്‍ ചിത്രം ഒടിയന് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ വി.എ ശ്രീകുമാര്‍. ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തിന് മിഷന്‍ കൊങ്കണെന്നാണ് പേരിട്ടിരിക്കുന്നത്. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന സിനിമയ്ക്ക് സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണനാണ് കഥയൊരുക്കുന്നത്. എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്‍റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് സിനിമയ്ക്ക് കൊങ്കണ്‍ റെയില്‍വെയാണ് പശ്ചാത്തലമാകുന്നത്. ബോളിവുഡിലെയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. താരനിരയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
'മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്‍റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം... മലബാറിന്‍റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം' വാര്‍ത്താകുറിപ്പിലൂടെ ശ്രീകുമാര്‍ പറഞ്ഞു. ഹോളിവുഡ് ടെക്‌നീഷ്യന്മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വി.എ ശ്രീകുമാര്‍ പങ്കുവെച്ചത്.