ETV Bharat / sitara

തിയേറ്ററുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസം

author img

By

Published : May 17, 2020, 10:30 AM IST

Updated : May 17, 2020, 11:57 AM IST

ദിവസവും പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ പ്രൊജക്ടര്‍ അടക്കമുള്ളവ നശിച്ചുപോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ അരമണിക്കൂര്‍ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്

movie-theater-owners-crisis kerala  theater-owners-crisis  theater-owners-crisis malappuram  theater-owners news  തിയേറ്ററുകള്‍ അടച്ചു  തിയേറ്റര്‍ ഉടമകള്‍  മലപ്പുറം തിയേറ്ററുകള്‍
തിയേറ്ററുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസം

മലപ്പുറം: കൊവിഡും ലോക്ക് ഡൗണും മൂലം തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനം നിര്‍ത്തലാക്കിയിട്ട് രണ്ട് മാസം പിന്നിടുകയാണ്. എന്നാല്‍ ആര്‍പ്പുവിളിച്ച് ആരവങ്ങള്‍ മുഴക്കാന്‍ ആളില്ലാതെ സിനിമകളുടെ പ്രദര്‍ശനം ദിവസവും നടത്താറുണ്ട് തിയേറ്റര്‍ ഉടമകള്‍. ലോക്ക് ഡൗണിന് ശേഷം പ്രദര്‍ശനം നടത്താന്‍ പ്രൊജക്ടറുകളോ, ശബ്ദസംവിധാനങ്ങളോ ഉണ്ടാകില്ല എന്നതാണ് കാരണം. ദിവസവും ഇവ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ നശിച്ചുപോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ അരമണിക്കൂര്‍ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 10നാണ് തിയേറ്ററുകള്‍ അടച്ചത്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും തിയേറ്ററുകൾ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങളെടുക്കും. വിഷു, റംസാൻ സീസണുകള്‍ നഷ്ടമായതിനാല്‍ ഒരു വർഷത്തേക്കുള്ള വൈദ്യുതി-വിനോദ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ തിയേറ്റര്‍ ഉടമകള്‍.

Last Updated : May 17, 2020, 11:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.