തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ താരനിരയില്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് കെ വി ആനന്ദിന്‍റെ കാപ്പാന്‍. സൂര്യ- മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. സറവെടി എന്നപേരില്‍ താനെഴുതിയ തിരക്കഥയാണ് കെ വി ആനന്ദ് മോഷ്ടിച്ച് കാപ്പാന്‍ എന്ന പേരില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്ന് ആരോപിച്ച് ജോണ്‍സണ്‍ ചാള്‍സ് എന്ന സംവിധായകന്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാപ്പാന് എതിരെയുള്ള കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി തള്ളി. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ രണ്ടും വ്യത്യസ്തമാണെന്ന് കണ്ടെത്തി.
- " class="align-text-top noRightClick twitterSection" data="">
പരാതിക്കാരന് എതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ കെ വി ആനന്ദ്. ചിത്രം ഈ മാസം ഇരുപതിന് തീയേറ്ററുകളിലെത്തും. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മയായി എത്തുന്ന മോഹന്‍ ലാലിന്‍റെ ബോഡിഗാര്‍ഡായാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആര്യയും പ്രധാന വേഷത്തിലെത്തുന്നു. മോഹന്‍ലാല്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. വിജയുമൊത്തുള്ള ജില്ലയാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയ മോഹന്‍ലാലിന്‍റെ തമിഴ് സിനിമ.