ETV Bharat / sitara

കാത്തിരുന്ന പ്രഖ്യാപനം; മരക്കാർ റിലീസ് തിയതി പുറത്തുവിട്ടു

author img

By

Published : Feb 28, 2021, 3:58 PM IST

പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പ്രദർശനത്തിനൊരുങ്ങുന്നു. മെയ് 13ന് സിനിമ ആഗോളതലത്തിൽ റിലീസിനെത്തും

കാത്തിരുന്ന പ്രഖ്യാപനം സിനിമ വാർത്ത  മരക്കാർ റിലീസ് തിയതി പുതിയ വാർത്ത മലയാളം  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസ് വാർത്ത  marakkar arabikadalinte simham release date news  mohanlal priyadarshan film latest news  മോഹൻലാൽ പ്രിയദർശൻ സിനിമ വാർത്ത  marakkar arabikadalinte simham mohanlal latest news  mohanlal manju warrier news latest
മരക്കാർ റിലീസ് തിയതി പുറത്തുവിട്ടു

ജോർജ്ജൂട്ടിയും കുടുംബവും വീണ്ടുമെത്തിയത് ഒടിടി റിലീസിലൂടെയാണെങ്കിലും വൻവരവേൽപ്പാണ് ദൃശ്യം 2വിന് ലഭിച്ചത്. എന്നാൽ, കൊവിഡിന് ശേഷം സൂപ്പർതാരത്തെ തിയേറ്ററുകളിലൂടെ കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

A Grand Epic Of Indian History, #MarakkarArabikadalinteSimham Releasing Worldwide On 2021 May 13th..#Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas pic.twitter.com/aYhxLqv1dR

— Antony Perumbavoor (@antonypbvr) February 28, 2021

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സിനിമയുടെ റിലീസ് പിന്നെയും വൈകിയത് ആരാധകരെ നിരാശയാക്കിയിരുന്നു. എന്നാൽ, ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം സമ്മർ റിലീസായി തിയേറ്ററുകളിലൂടെ പുറത്തിറങ്ങുകയാണ്. പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം മെയ് 13ന് ആഗോളതലത്തില്‍ റിലീസിനെത്തും.

വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിന്‍റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാലാണ് അവതരിപ്പിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒന്നാമൻ ചിത്രത്തിൽ പ്രണവായിരുന്നു മോഹൻലാലിന്‍റെ ബാല്യകാലം അവതരിപ്പിച്ചത്. പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കൂടാതെ, മഞ്ജു വാര്യർ, സിദ്ദിഖ്, നെടുമുടി വേണു, കീർത്തി സുരേഷ് എന്നിവരും മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലെ അഭിനയനിരയിലുണ്ട്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷന്‍.

ജോർജ്ജൂട്ടിയും കുടുംബവും വീണ്ടുമെത്തിയത് ഒടിടി റിലീസിലൂടെയാണെങ്കിലും വൻവരവേൽപ്പാണ് ദൃശ്യം 2വിന് ലഭിച്ചത്. എന്നാൽ, കൊവിഡിന് ശേഷം സൂപ്പർതാരത്തെ തിയേറ്ററുകളിലൂടെ കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സിനിമയുടെ റിലീസ് പിന്നെയും വൈകിയത് ആരാധകരെ നിരാശയാക്കിയിരുന്നു. എന്നാൽ, ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം സമ്മർ റിലീസായി തിയേറ്ററുകളിലൂടെ പുറത്തിറങ്ങുകയാണ്. പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം മെയ് 13ന് ആഗോളതലത്തില്‍ റിലീസിനെത്തും.

വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിന്‍റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാലാണ് അവതരിപ്പിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒന്നാമൻ ചിത്രത്തിൽ പ്രണവായിരുന്നു മോഹൻലാലിന്‍റെ ബാല്യകാലം അവതരിപ്പിച്ചത്. പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കൂടാതെ, മഞ്ജു വാര്യർ, സിദ്ദിഖ്, നെടുമുടി വേണു, കീർത്തി സുരേഷ് എന്നിവരും മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലെ അഭിനയനിരയിലുണ്ട്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.