ലോക്ക് ഡൗണില്‍ നൃത്തം അഭ്യസിക്കുന്ന മഞ്ജു വാര്യരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല സംഗീതത്തിലും താനൊരു താരമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ. "പഠിക്കുന്തോറും പരാജയം കുറയും," എന്ന ക്യാപ്‌ഷനോടെ മഞ്ജു വീണ വായിക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പഴയ കലോത്സവ തിലകത്തിന്‍റെ വീണ വായന വളരെ കെങ്കേമമായെന്നാണ് ആരാധകർ കമന്‍റിലൂടെ വ്യക്തമാക്കുന്നു. കൂടാതെ, നടൻ ജയസൂര്യ, രമേശ് പിഷാരടി, യുവതാരം കീർത്തി സുരേഷ്, നടി ഭാവന തുടങ്ങി നിരവധി പേർ മഞ്ജുവിനെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
മഞ്ജുവിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം സഹോദരനും നടനുമായ മധു വാര്യറിന്‍റെ ആദ്യത്തെ സംവിധാന സംരഭമായ ലളിതം സുന്ദരമാണ്. മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാറിനൊപ്പം ബിജുമേനോനാണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലളിതം സുന്ദരത്തിന്‍റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ മഞ്ജുവും ബിജുമോനോനും ഒരുമിച്ചത് ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്‌ത കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലായിരുന്നു.