അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഒരുക്കുന്ന മലയാള ചിത്രം 'കൊല്ലവർഷം 1975'ന്‍റെ ടീസർ പുറത്തിറങ്ങി. നവാഗതനായ സജിൻ കെ. സുരേന്ദ്രനാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് 1975 മുതൽ 77 വരെ 21 മാസങ്ങളോളം രാജ്യം മുഴുവൻ അടിയന്തരാവസ്ഥ നിലനിന്നിരുന്നു. ഈ കാലഘട്ടത്തിലെ കേരളത്തിലെ ആദിവാസി സമൂഹത്തെ പവി കി. പവന്‍റെ ഫ്രെയിമുകളിലൂടെ ചിത്രത്തിൽ വിവരിക്കുന്നു. സംവിധായകനും നടനുമായ ദിലീഷ് പോത്തനാണ് ടീസർ പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
അഖിൽ പി. ധർമജനാണ് തിരക്കഥ. മിൽജോ ജോണി ചിത്രത്തിനായി എഡിറ്റിങ്ങ് നിർവഹിക്കുന്നു. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഈപ്പൻ കുരുവിളയാണ് കൊല്ലവർഷം 1975'ന്‍റെ സംഗീത സംവിധായകൻ. സംവിധായകൻ സജിനും തിരക്കഥാകൃത്ത് അഖിലും ഒരു വർഷത്തോളം ആദിവാസികൾക്കൊപ്പം താമസിച്ച് അവരെ അടുത്തറിഞ്ഞാണ് കഥ തയ്യാറാക്കിയതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.