ETV Bharat / sitara

കുംബളങ്ങി നൈറ്റ്‌സിലെ ഫ്രീക്കന്‍ വിജയ് ആന്‍റണി ചിത്രത്തില്‍ വില്ലന്‍, 'കോടിയില്‍ ഒരുവന്‍' ടീസറെത്തി

author img

By

Published : Jan 3, 2021, 11:47 AM IST

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിലും സൂരജ് നിറഞ്ഞുനില്‍ക്കുന്നുണ്ട്. 2016ൽ പുറത്തിറങ്ങിയ മെട്രോ സിനിമ സംവിധാനം ചെയ്‌ത അനന്ദ കൃഷ്ണനാണ് കോടിയിൽ ഒരുവനും സംവിധാനം ചെയ്‌തിരിക്കുന്നത്

കോടിയില്‍ ഒരുവന്‍ ടീസറെത്തി  Kodiyil Oruvan Official Teaser Vijay Antony Aathmika  sooraj pops news  sooraj pops movies  sooraj pops kumbalangi nights  കോടിയില്‍ ഒരുവന്‍  വിജയ് ആന്‍റണി  വിജയ് ആന്‍റണി സിനിമകള്‍
കുംബളങ്ങി നൈറ്റ്‌സിലെ ഫ്രീക്കന്‍ വിജയ് ആന്‍റണി ചിത്രത്തില്‍ വില്ലന്‍, കോടിയില്‍ ഒരുവന്‍ ടീസറെത്തി

കുംബളങ്ങി നൈറ്റ്‌സ് എന്ന മധു.സി.നാരായണന്‍ സിനിമയിലെ ഷെയ്‌ന്‍ നിഗം കഥാപാത്രത്തിന്‍റെ ചങ്ക് ഫ്രണ്ടായ ഫ്രീക്കനെ മലയാളികള്‍ മറക്കാനിടയില്ല. ബോബിയുടെ ഫ്രീക്കന്‍ ഫ്രണ്ട് സൂരജ് പോപ്സ് മലയാളവും കടന്ന് തമിഴിലെത്തിയിരക്കുകയാണിപ്പോള്‍. വിജയ് ആന്‍റണി ചിത്രം കോടിയില്‍ ഒരുവനില്‍ വില്ലന്‍ വേഷത്തിലാണ് സൂരജ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിലും സൂരജ് നിറഞ്ഞുനില്‍ക്കുന്നുണ്ട്. 2016ൽ പുറത്തിറങ്ങിയ മെട്രോ സിനിമ സംവിധാനം ചെയ്‌ത അനന്ദ കൃഷ്ണനാണ് കോടിയിൽ ഒരുവനും സംവിധാനം ചെയ്‌തിരിക്കുന്നത്. ത്രില്ലര്‍ മൂഡിലൊരുക്കിയിരിക്കുന്ന സിനിമയില്‍ ആക്ഷനും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

മീസയെ മുറുക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ആത്മികയാണ് ചിത്രത്തിലെ നായിക. എൻ.എസ് ഉദയകുമാറാണ് ഛായാഗ്രാഹണം. നിവാസ്.കെ.പ്രസന്ന സംഗീത സംവിധാനം നിർവഹിക്കുന്നു. ചെന്തൂർ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ ടി.ഡി രാജയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് നേരത്തെ നടന്‍ വിജയ് ആന്‍റണിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നടന്‍ കാര്‍ത്തിയാണ് ടീസര്‍ പുറത്തുവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.